മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദ്യോഗമാറ്റമുണ്ടാകും. മാതൃകാപരമായ പ്രവർത്തനങ്ങൾ. ആചാരങ്ങൾ പാലിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മാഭിമാനം വർദ്ധിക്കും. വ്യാപാരത്തിൽ പുരോഗതി. ശുപാർശകൾ ഫലപ്രദമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആവശ്യങ്ങൾ പരിഗണിക്കും. ആദരവ് ഉണ്ടാകും. പദ്ധതികൾക്ക് അംഗീകാരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചുമതലകൾ വർദ്ധിക്കും. ജാഗ്രതയോടുകൂടി പ്രവർത്തിക്കും. വിദേശയാത്ര ഉപേക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ കാർഷിക പദ്ധതി ആവിഷ്കരിക്കും. ചെലവിനങ്ങൾക്ക് നിയന്ത്രണം. വ്യാപാര മേഖലയിൽ പുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും. അവധിയെടുക്കേണ്ടിവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുഭവഫലം കിട്ടും. ഉദ്ദേശിച്ച ജോലി ലഭിക്കും. ആശ്വാസത്തിന് അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വ്യാപാര പുരോഗതി. സാമ്പത്തിക നേട്ടം. സുഹൃദ് സഹായം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നല്ല ആശയങ്ങൾ സ്വീകരിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കാര്യങ്ങൾ ചെയ്തുതീർക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
കൂടുതൽ സമയം പ്രവർത്തിക്കും. കർമ്മമേഖലകൾ പുനരാരംഭിക്കും. സഹപ്രവർത്തകരുടെ സഹായം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മേലധികാരിയുടെ അംഗീകാരം. കഴിവിന്റെ പരമാവധി പ്രയത്നിക്കും. സംയുക്ത സംരംഭങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ജീവിത പുരോഗതിയുണ്ടാകും. ചുമതലകൾ വർദ്ധിക്കും. അംഗീകാരം ലഭിക്കും.