സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പുരികം. നല്ല ഭംഗിയുള്ള പുരികം ഏതൊരു പെണ്ണിന്റെയും ചന്തം ഒന്ന് കൂട്ടും. ജന്മനാ പുരികമില്ലാത്തവരും, കാൻസർ പോലുള്ള അസുഖങ്ങൾ കാരണം പുരികം നഷ്ടപ്പെട്ടവരും നിരവധിയുണ്ട് നമ്മുടെ സമൂഹത്തിൽ.
പുരികങ്ങളില്ലാത്ത ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ഐബ്രോ പെൻസിലിലാണ്. എന്നാൽ അതിന് ഒരു സ്വാഭാവികത തോന്നില്ല എന്ന് നമുക്കറിയാം. അത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് റീൻസ് ഫാമിലി സലൂൺ അൻഡ് സ്‌പാ എന്ന സ്ഥാപനമുണ്ട്.
'പെർമനന്റ് ഐബ്രോ ടാറ്റൂവാണ് ഇവിടത്തെ പ്രത്യേകത. കസ്റ്റമറിന് വേണ്ടരീതിയിൽ പുരികം ചെയ്തുകൊടുക്കുന്നു. ഒട്ടും പുരികമില്ലാത്തവർക്ക് രണ്ടോ മൂന്നോ സിറ്റിംഗ് കൊണ്ടേ ശരിയാക്കിയെടുക്കാൻ സാധിക്കുകയുള്ളു. ആദ്യ സിറ്റിംഗിൽ ചെയ്യുന്ന കളർ ഒരാഴ്ചയിൽ കുറച്ച് ലൈറ്റാകും. അത് സ്കിൻ അനുസരിച്ചിരിക്കും. വീട്ടിൽ ചെന്ന് കഴിയുമ്പോൾ പുരികത്തിന് കട്ടി കൂട്ടാമായിരുന്നുന്നൊക്കെ തോന്നാം. അടുത്ത സിറ്റിംഗിൽ അതൊക്കെ ശരിയാക്കും'-ഇതിന്റെ സ്ഥാപകയായ റീന മനോജ് പറയുന്നു. കീമോ തെറാപ്പിയിലൂടെ പുരികം കൊഴിഞ്ഞുപൊകുന്നവരിൽ നിന്ന് കാശ് വാങ്ങാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.