kaumudy-news-headlines

1. വാളയാര്‍ കേസില്‍ പ്രക്ഷുബ്ധമായി നിയമസഭ പിരിഞ്ഞു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പം എന്ന് പ്രതിപക്ഷ നേതാവ്. വിഷയം ഉയര്‍ത്തി യുവ എം.എല്‍.എമാര്‍ സ്പീക്കറുടെ ഇരുപ്പിടത്തിന് മുന്നില്‍ പ്രതിഷേധിച്ചു. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ ആണ് വിഷയം സഭയില്‍ ഉയര്‍ത്തി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വാളയാര്‍ കേസ് അട്ടിമറിച്ചത് ആണെന്നും ജനങ്ങള്‍ക്ക് എല്ലാം അറിയാം എന്ന് ഷാഫി പറമ്പില്‍. പ്രതികളെ രക്ഷിക്കാന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഇടപ്പെട്ടു. ആത്മഹത്യ ആക്കാന്‍ പൊലീസ് തിടുക്കം കാട്ടി. വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണം എന്നും പ്രതിപക്ഷം.


2. കേസ് അട്ടിമറിച്ചു എന്ന് ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി. വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്നും മുഖ്യമന്ത്രി. കുറ്റക്കാര്‍ നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടില്ല എന്നും മുഖ്യമന്ത്രി. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുടി പറഞ്ഞതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് ആണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ച് സഭ ബഹിഷ്‌കരിച്ചത്. കേസില്‍ പുനരന്വേഷണം ഉചിതം എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പ്രോസിക്യൂട്ടറെ കുറിച്ച് പരാതി കിട്ടി എന്നും പ്രതികരണം
3. കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. രാവിലെ പത്തരയോടെ തോമസ് റമ്പാന്റെ നേതൃത്വത്തിലാണ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ പ്രവേശന കവാടത്തില്‍ എത്തിയത്. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് എതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തുക ആയിരുന്നു
4. മുദ്രാവാക്യം മുഴക്കി ആണ് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം അറിയിക്കുന്നത്. പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇടവകക്കാരും പുറത്തുള്ളവരും പള്ളിമുറ്റത്ത് നില്‍ക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണം എന്നും അല്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ജില്ലാ ഭരണകൂടത്തിന് വേണ്ടി ആര്‍.ടി.ഒ വ്യക്തമാക്കി. പള്ളിക്ക് പുറത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് കോമംഗലം പള്ളിയിലാണ്
5. കരമന കൂടത്തില്‍ തറവാട്ടിലെ ഏഴുപേരുടെ മരണത്തില്‍ അന്വേഷണം തുടരുന്നു. ജയമാധവന്‍ നായരുടെ സ്വത്ത് തട്ടിയ കേസില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരടക്കം 12 പേരെ പൊലീസ് പ്രതി ചേര്‍ത്തു. ഗൂഢാലോചന, വധഭീഷണി, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ ദുരൂഹമരണങ്ങളെ കുറിച്ച് എഫ്.ഐ.ആറില്‍ പരാമര്‍ശമില്ല
6. ദുരൂഹ മരണത്തിലും, സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുള്ള അന്വേഷണം ഇന്ന് ആരംഭിക്കും എന്ന് അന്വേഷണ സംഘം. ജയമാധവന്‍ നായരുടെ ആന്തരിക പരിശോധനാ ഫലത്തിനായി അന്വേഷണ സംഘം ഇന്ന് ഫോറന്‍സിക് സയന്‍സ് ലാബിന് കത്ത് നല്‍കും. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും
7. നിലവില്‍ തിരുവനന്തപുരം ക്രൈം ഡി.സി.പി മുഹമ്മദ് ആരിഫിനാണ് കേസിന്റെ അന്വേഷണ ചുമതല. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുക ആയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടത്തില്‍ തറവാട്ടിലെ സ്വത്തുകള്‍ സംബന്ധിച്ച രേഖകള്‍ക്കായി രജിസ്ട്രാര്‍ക്കും റവന്യൂ വകുപ്പിനും നോട്ടീസ് നല്‍കും. ജയമാധവന്‍ നായരുടെ ആന്തരിക പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലാബിന് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും