volly

വർക്കല: നടയറ ആൾ കേരള വോളിബോൾ ടൂർണമെന്റിൽ കേരള പോസ്റ്റൽ കിരീടം ചൂടി. ഫൈനലിൽ കെ.എസ്.ഇ.ബിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് നിലംപരിശാക്കിയാണ് പോസ്റ്റൽ കിരീടത്തിൽ മുത്തമിട്ടത്. സെമിഫൈനലിൽ കേരള പൊലീസിനെയും പോസ്റ്റൽ കീഴടക്കിയിരുന്നു. ആദ്യ സെറ്റുകളിൽ മേധാവിത്വം പുലർത്തിയ കെ.എസ്.ഇ.ബിയെ ഷഹ്റാസ്, ഷാജിമോൻ, റഹീം, ഗിരീഷ് എന്നിവരുടെ മികച്ച പ്രകടനത്തോടെ തകർക്കുകയായിരുന്നു കേരള പോസ്റ്റൽ ടീം. രണ്ട് സെറ്റുകൾക്ക് ശേഷം താളം കണ്ടെത്തിയ കേരള പോസ്റ്റൽ അടുത്ത മൂന്ന് സെറ്റുകളും അടിച്ചെടുത്തു. സേതു, റിജാസ്, പ്രവീൺ, മനു, ഹാരിസ് സുറുമി, ബാജി എന്നിവരും കേരള പോസ്റ്റൽ ടീമിനായി അണിനിരന്നു. സുഗതകുമാറാണ് പരിശീലകൻ