നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സിദ്ധമെഡിസിൻ ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ ക്ലാസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഇന്ന് രാവിലെ പത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 0471- 2320988.
യു.എ.ഇയിൽ ടെക്നീഷ്യൻ നിയമനം
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യു.എ.ഇയിലേക്ക് ജിപ്സം കാർപെന്റർ, ടൈൽ മേസൺ, സ്റ്റീൽ ഫിക്സർ കം ബാർ ബെൻഡർ, ഡക്റ്റ് ഫാബ്രിക്കേറ്റർ, ചില്ലർ ടെക്നീഷ്യൻ, കോപ്പർ പൈപ്പ് ബ്രേസർ (പുരുഷൻ) ഒഴിവിലേക്ക് പത്താംക്ലാസ് വിജയിച്ച അഞ്ച് വർഷം വിദേശത്ത് പ്രവൃത്തിപരിചയമുള്ളവരെ നിയമിക്കുന്നു. ബയോഡാറ്റ uae.odepc@gmail.com ലേക്ക് നവംബർ രണ്ടിനകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43.
.
റബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ ചേരാം
റബർ കർഷകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത റബർ കർഷകർക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം.
കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഹ്രസ്വകാല കോഴ്സുകളായ DE&OA(SSLC Passed), Tally (+2 Commerce Passed) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം (0471-2560333, 8547141406).
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് മിഷനിലേക്ക് ഐ.ടി കം മോണിറ്ററിംഗ് ആൻഡ്ഇവാലുവേഷൻ എക്സ്‌പേർട്ട് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.amrutkerala.org.
കിക്മയിൽ അക്കൗണ്ടിംഗ് വിത്ത് ടാലി കോഴ്സിന്റെ സൗജന്യ പരിശീലനം
കേന്ദ്ര സർക്കാരിന്റെ നാഷണൽ അർബൺ ലൈവ്‌ലിഹുഡ്സ് മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റി, നഗരസഭാ പരിധിയിൽ താമസക്കാരായിട്ടുളള വിദ്യാർത്ഥികൾക്കായി സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് ടാലി, അക്കൗണ്ടിംഗ് റസിഡൻഷ്യൽ കോഴ്സുകളിലേക്ക് 31ന് രാവിലെ 10 മുതൽ കിക്മ കാമ്പസിൽ ഇന്റർവ്യൂ നടത്തുന്നു. പ്ലസ്ടൂ പാസാണ് അടിസ്ഥാന യോഗ്യത. 18-35 നും മദ്ധ്യ പ്രായമുളളവർക്ക് പങ്കെടുക്കാം. അപേക്ഷകൾ കിക്മ വെബ്‌സൈറ്റിലും (www.kicmakerala.in), നെയ്യാർഡാമിലുളള കിക്മ ഓഫീസിലും ലഭ്യമാണ്. നേരത്തെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9446835303.
ഹോം മാനേജർ, റസിഡന്റ് വാർഡൻ: വാക് ഇൻ ഇന്റർവ്യൂ
വനിത ശിശു വകുപ്പിന്റെ നിയന്ത്രണത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, റസിഡന്റ് വാർഡൻ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നവംബർ ആറിന് രാവിലെ 11ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ തത്പരരായ സ്ത്രീകൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റർവ്യൂവിന് ഹാജരാകണം.
ഹോംമാനേജർക്കുള്ള യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി)/ എം.എ(സൈക്കോളജി), എം.എസ്.സി (സൈക്കോളജി). പ്രതിമാസം 18000 രൂപയാണ് വേതനം. പ്രായം 18 നും 35 വയസിനും ഇടയ്ക്ക്.
ഫുൾടൈം റസിഡൻസ് വാർഡനുള്ള യോഗ്യത ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 18 വയസിനും 35 വയസിനും ഇടയ്ക്ക്. വേതനം പ്രതിമാസം 13000 രൂപ. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അന്ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002, ഫോൺ നമ്പർ: 0471-2348666, വെബ്‌സൈറ്റ്: www.keralasamakhya.org.
ഫീൽഡ് അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ് കരാർ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനിയറിങ് കോളേജ് ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററിൽ ഫീൽഡ് അസിസ്റ്റന്റ്, പ്രോജ്ക്ട് അസോസിയേറ്റ് തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫീൽഡ് അസിസ്റ്റന്റിന് ഐ.ടി.ഐ സർവേയർ/സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയും ടോട്ടൽ സ്റ്റേഷനും ഡി.ജി.പി.എസും ഉപയോഗിച്ചുള്ള സർവേയിലും ആട്ടോകാഡ് ഡ്രാഫ്ടിംഗിലും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇരുചക്രവാഹനം സ്വന്തമായി ഉണ്ടായിരിക്കണം. പ്രോജക്ട് അസോസിയേറ്റിന് ബിരുദവും റിയൽ ടൈം ജി.ഐ.എസ് പ്രോജക്ടുകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ള ബിരുദാനന്തരബിരുദധാരികൾക്ക് മുൻഗണന. ആറുമാസമോ, പദ്ധതി കാലയളവോ ഏതാണോ ആദ്യം പൂർത്തിയാകുന്നത് അതുവരെയാകും നിയമനം. ബയോഡേറ്റ, ഐഡന്റിറ്റി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 30ന് രാവിലെ 9.30ന് മെയിൻ ബിൽഡിംഗിലെ ഉന്നതി ഹാളിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in/www.tplc.gecbh.ac.in സന്ദർശിക്കുക. ഫോൺ: 7736136161/ 9495058367.
അന്തിമ മുൻഗണനാ പട്ടിക
ജലസേചനവകുപ്പിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റുമാരുടെ 2018 മാർച്ച് രണ്ടുവരെയുള്ള ഏകീകരിച്ച മുൻഗണനാപട്ടിക www.irrigationkerala.gov.in ൽ.
സൈക്കോളജി അപ്രന്റീസ്: ഇന്റർവ്യൂ നാലിന്
തിരുവനന്തപുരം ഗവ.ആർട്സ് കോളേജിൽ സൈക്കോളജി അപ്രന്റീസ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നവംബർ നാലിന് രാവിലെ 11 മണിയ്ക്ക് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കെട്ടിടനിർമാണ ക്ഷേമനിധി പെൻഷൻ: രേഖകൾ ഹാജരാക്കണം
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചുകൊിരിക്കുന്നവർ തുടർന്ന് ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് കോപ്പി, പെൻഷൻ പാസ്ബുക്ക്/ കാർഡ്‌കോപ്പി, നിലവിലുള്ള പെൻഷൻ പാസ്ബുക്ക് കോപ്പി എന്നിവ നവംബർ ഒന്നിനും ഡിസംബർ പത്തിനും ഇടയ്ക്ക് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ എത്തിക്കണം. നേരിട്ട് ഹാജരാകുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഒഴികെയുള്ളവ ഹാജരാക്കിയാൽ മതി.