kerala-uni
kerala uni

പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.സി.എ/ ബി.പി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യു/ബി.വോക് പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 31 വരെ പിഴ കൂടാതെയും നവംബർ 3 വരെ 150 രൂപ പിഴയോടെയും 5 വരെ 400 രൂപ പിഴയോടെയും ഫീസടയ്ക്കാവുന്നതാണ്. ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ 13ന് ആരംഭിക്കും.


പരീക്ഷാഫലം
ഫൈവ് ഇയർ എം.ബി.എ (ഇന്റഗ്രേറ്റഡ്) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പ്രാക്ടിക്കൽ

അവസാന വർഷ ബി.ഡി.എസ് പാർട്ട് II (സപ്ലിമെന്ററി-2008 സ്‌കീം), പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും നവംബർ 15 മുതൽ തിരുവനന്തപുരം ഗവ: ഡെന്റൽ കോളേജിലെ അതതു ഡിപ്പാർട്ടുമെന്റുകളിൽ നടത്തും.