walayar-

തിരുവനന്തപുരം : വാളയാർ‌കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ എൻ.രാജേഷിനെ പുറത്താക്കി. കേസിൽ പ്രതിക്ക് വേണ്ടി രാജേഷ് ഹാജരായത് വിവാദമായിരുന്നു. രാജേഷിനെ സി.ഡബ്ലിയു.സി സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവ് ഉടൻ പുറത്തിറങ്ങും.

വാളയാർ പീഡനകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കേസിൽ തെളിവുകാൾ ഹാജരാക്കാൻ കഴിയാത്തതിനെതുടർന്നായിരുന്നു കോടതി പ്രതികളെ വെറുതെ വിട്ടത്. കേസിൽ അപ്പീലിന് പോകാനൊരുങ്ങുകയാണ് പൊലീസ്.