oh-my-god

ഓ മൈ ഗോഡിൽ കൂട്ടുകാർ ഒത്തുചേർന്ന് സഹപ്രവർത്തകയായ കൂട്ടുകാരിയ്ക്ക് കൊടുത്ത പണിയുടെ കഥയാണ് പുതിയ എപ്പിസോഡിൽ പറയുന്നത്.
ബിസിനസ് ചർച്ചയ്ക്കെന്ന് പറഞ്ഞ് കൂട്ടുകാരിയെ ഒരു ഹോട്ടലിൽ ചർച്ചയ്ക്ക് കൊണ്ടുവരുന്നു. തുടർന്ന് കമ്പനി പ്രതിനിധിയായ ഒരാൾ മാർക്കറ്റിംഗ് മീറ്റിംഗിന് എത്തുന്നു.

തുടർന്ന് നടക്കുന്ന ബിസിനസ് ചർച്ചയിൽ അയാൾ കുറെ മിഠായികൾ എല്ലാവർക്കും നൽകുന്നു. തുടർന്ന് 2 ലക്ഷം രൂപയുടെ ഓർഡർ ചർച്ച നടന്നു വരുന്നതിനിടയിൽ എക്സിക്യൂട്ടീവായി എത്തുന്ന ആൾക്ക് വരുന്ന ഫോൺ കോളിന്റെ പേരിൽ അയാൾ പുറത്തേയ്ക്ക് ഇറങ്ങുന്നു. ഈ സമയത്ത് നക്കോർട്ടിക്സ് വിഭാഗത്തിലെ 2 ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂട്ടുകാരിയേയും കൂട്ടുകാരേയും ചോദ്യം ചെയ്യുന്നു. തുടർന്ന് മയക്കുമരുന്ന് ചേർന്ന മിഠായി വിൽക്കുന്ന സംഘമാണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നിടത്താണ് ക്ലൈമാക്സ്