pm-

ന്യൂഡൽഹി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരൻ സുജിത്തിന് വേണ്ടി പ്രാർത്ഥനയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. സുജിത്തിന്റെ രക്ഷയ്ക്കായി പ്രാർത്ഥനയോടെ കൂടെയുണ്ടാകുമെന്നും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നേരത്തെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവരും സുജിത്തിന് വേണ്ടി രംഗത്തെത്തിയിരുന്നു. അതേസമയം, കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സമാന്തരമായി കിണർ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. സമാന്തര കിണറിൽ പാറ കണ്ടതാണ് രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നത്. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജൻ എത്തിക്കുന്നുണ്ട്. വിദഗ്ദ്ധരായ ഡോക്ടർമാർ ഉൾപ്പടെയുള്ള മെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

My prayers are with the young and brave Sujith Wilson. Spoke to CM @EPSTamilNadu regarding the rescue efforts underway to save Sujith. Every effort is being made to ensure that he is safe. @CMOTamilNadu

— Narendra Modi (@narendramodi) October 28, 2019

ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് രണ്ടരവയസുകാരൻ കുഴൽകിണറിലേക്ക് വീണത്. 26 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. സമാന്തരമായി കിണർ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുൽ താഴ്ചയിലേക്ക് വീണത്.