മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗളുരു എഫ്.സി എഫ്.സി. ഗോവയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബംഗളുരു സമനില വഴങ്ങുന്നത്.
61-ാം മിനിട്ടിൽ ഉദാന്ത സിംഗിന്റെ ഗോളിലൂടെ ബംഗളുരുവാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഫെറാൻ കൊറോമിനാസാണ് പെനാൽറ്റിയിലൂടെ ഗോവയ്ക്കായി ഗോൾ നേടിയത്. മലയാളി താരം ആഷിക് കുരുണിയന്റെ ഫൗളിനെ തുടർന്ന് റഫറി ഗോവയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു.
സമനിലയോടെ എഫ്.സി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ട് കളികളിൽ നിന്ന് ഒരു ജയവും സമനിലയുമായി നാല് പോയിന്റാണ് അവർക്കുള്ളത്.