ഇന്ന് യന്ത്രമനുഷ്യരെ പലസ്ഥലത്തും നാം കാണുന്നു. അവ നമ്മെ സഹായിക്കുന്നു. യന്ത്രമനുഷ്യരുടെ സംഖ്യ
കൂടിക്കൂടിവരുന്നു. രജനികാന്തിന്റെ യന്തിരൻ യന്ത്രമനുഷ്യരെ കൂടുതൽ അറിയാനും അടുപ്പിക്കാനും
സഹായിച്ചു. അതിലെ ചിട്ടി എന്ന റോബോട്ട് തന്റെ കണ്ണിന് മുന്നിൽ പിടിച്ച് പുസ്തകങ്ങൾ മുഴുവൻ സ്കാൻ ചെയ്യുന്നത് വിസ്മയത്തോടെ നാം കണ്ടു. യന്ത്രമനുഷ്യന്റെ പിറവിയെക്കുറിച്ച് അറിയുന്നതും രസകരമാണ്.
റോബോട്ട് വന്നവഴി
പറയുന്ന ജോലി ചെയ്യുന്ന യന്ത്രമനുഷ്യൻ എന്ന നിലയിലാണ് കഥകളിലും നോവലുകളിലുമൊക്കെ റോബോട്ടുകളെ ചിത്രീകരിച്ചിരുന്നത്. മനുഷ്യരൂപമുള്ള യന്ത്രങ്ങൾ എന്ന ആശയം പ്രധാനമായും സാഹിത്യകൃതികളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചതാകാം.
റോബോട്ട് പേരിന് പിന്നിൽ
റോബോട്ട് എന്ന പേര് ഏതെങ്കിലും സാങ്കേതിക വിദഗ്ദ്ധന്റെ സംഭാവനയല്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് റഷ്യയിൽ ജീവിച്ചിരുന്ന കാരെൽ കാപെക് (karel capek) ഒരു നാടകമെഴുതി. റോസ്യൂംസ് യൂണിവേഴ്സൽ റോബർട്ട്സ് എന്നായിരുന്നു അതിന്റെ പേര്.
ഒരു ഫാക്ടറിയിൽ യന്ത്രമനുഷ്യരെ ജോലിക്കാരായി വയ്ക്കുന്നു. പക്ഷേ പിന്നീട് യന്ത്രമനുഷ്യർ യഥാർത്ഥ മനുഷ്യർക്കെതിരെ തിരിയുന്നതാണ് പ്രമേയം.
റോബോട്ടിന്റെ അർത്ഥം
റോബോട്ടുകളെന്നു നാം പലപ്പോഴും ഉപയോഗിക്കാറുണ്ട്. അടിമപ്പണി എന്നാണ് വാക്കിന്റെ അർത്ഥം. 1926 ൽ ഇറങ്ങിയ മെട്രോപൊളിസ് എന്ന സിനിമ റോബോട്ട് എന്നപേരിനെ കൂടുതൽ പ്രശസ്തമാക്കി. മേരി ഷെല്ലിയുടെ പ്രശസ്തകൃതിയായ ഫ്രാങ്കെൻ സ്റ്റീൽസ് റോബോട്ട് എന്നാൽ പേടിക്കേണ്ട സൃഷ്ടിയാണെന്ന ധാരണയുണ്ടാക്കി. പിന്നീട് കഥകളിലും സിനിമകളിലുമൊക്കെ റോബോട്ടുകൾ വന്നെങ്കിലും യഥാർത്ഥത്തിലുള്ള ഒരു റോബോട്ടിനെ ഉണ്ടാക്കാനുള്ള ശ്രമം അന്ന് തുടങ്ങിയിരുന്നില്ല.
റോബോട്ടിന്റെ ബാല്യം
മിന്നിക്കത്തുന്ന കുഞ്ഞുലൈറ്റുകളും മറ്റുമുള്ള ഒരു യന്ത്രമനുഷ്യനാണ് റോബോട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ തെളിയുക. ആദ്യകാലത്തെ റോബോട്ടുകൾ ഇത്തരത്തിലായിരുന്നില്ല. ഒരു പ്രത്യേകജോലി മാത്രമേ അവ ചെയ്തിരുന്നുള്ളു. ഒരു യന്ത്രക്കൈ മാത്രമുള്ള റോബോട്ടിന്റെ ജോലി മുന്നിലിടുന്ന സാധനങ്ങൾ പൊക്കിയെടുത്ത് മറ്റൊരിടത്തേക്ക് വയ്ക്കുക മാത്രമാവും. സാധനത്തിന്റെ വലിപ്പമോ സ്ഥാനമോ മാറിയാൽ അതിന് പ്രവർത്തിക്കാനും കഴിയില്ല. ഇത്തരത്തിലുള്ളവ റോബോട്ടുകളുടെ ആദ്യ തലമുറ.
ആദ്യമായി ഒരു ആധുനിക റോബോട്ടിനെ നിർമ്മിച്ചത് എൻജിനിയറായ ജോ. ഏംഗൽബർഗറാണ്.
റോബോട്ടും ശരീരവും
മനുഷ്യശരീരത്തിന്റെ പ്രവർത്തനവും റോബോട്ടിന്റെ പ്രവർത്തനവും ബന്ധപ്പെട്ടിരിക്കുന്നു. കൈപ്പത്തി, വിരലുകൾ, മസിലുകൾ, കാലുകൾ എന്നിവയുണ്ട്. റോബോട്ടിന്റെ ചലനത്തിന് സഹായിക്കുന്ന അഞ്ച് ഘടകങ്ങളുണ്ട്. മാനിപ്പുലേറ്റർ, എൻഡ് എഫക്ടർ, ലോക്കോമേഷൻ ഡിവൈസ്, കൺട്രോളർ, സെൻസർ എന്നിവയാണവ. മനുഷ്യശരീരത്തിലെ മസ്തിഷ്കത്തെ കൺട്രോളറായും കൈവിരലുകളെ എൻഡ് എഫക്ടറുകളായും പഞ്ചേന്ത്രിയങ്ങളെ സെൻസറുകളായും മാംസപേശികളെ മാനിപ്പുലേറ്ററായും ഗണിക്കാം.
ആദ്യ രൂപം
കമ്പ്യൂട്ടറുകളുടെ വളർച്ചയോടെ റോബോട്ട് നിർമ്മാണത്തെക്കുറിച്ചുള്ള ആലോചനകൾ ശക്തിപ്രാപിച്ചു. 1960 ൽ അമേരിക്കക്കാരായ ചാൾസ് ഡെവോൾ, ജോസഫ് എൻഗ്ളെബർഗർ എന്നിവർ ചേർന്ന് കമ്പ്യൂട്ടർകൊണ്ട് നിയന്ത്രിക്കാവുന്ന ഒരു റോബോട്ടിനെ നിർമ്മിച്ചു.
റോബോ കപ്പ്
1997 ൽ ആരംഭിച്ച റോബോട്ടുകളുടെ ഫുട്ബാൾ മത്സരമാണ് റോബോട്ട് സോക്കർ വേൾഡ് കപ്പ് അഥവാ റോബോ കപ്പ്. ജപ്പാനിലാണ് ആദ്യ റോബോ കപ്പ് നടന്നത്.
മാനിപ്പുലേറ്റർ എന്ന യന്ത്രക്കൈ
മനുഷ്യന്റെ കൈകൾക്ക് സമാനമായാണ് മിക്ക റോബോട്ടുകളുടെയും കൈകൾ നിർമ്മിച്ചിട്ടുള്ളത്. ഇൗ കൈകളാണ് മാനിപ്പുലേറ്റർ. ഏഴ് പ്രധാന ലോഹഭാഗങ്ങളാണ് ഒരു റോബോട്ടിന്റെ കൈയിൽ ഉണ്ടാകുക. മോട്ടോറുകൾ ഉപയോഗിച്ചാണ് ഇൗ കൈകൾ ചലിപ്പിക്കുന്നത്. ഏഴുഭാഗങ്ങൾ ചലിപ്പിക്കാൻ ഏഴ് മോട്ടോറുകൾ ഉപയോഗിക്കേണ്ടിവരും.
കൺട്രോളർ
നമ്മുടെ ശരീര ചലനങ്ങളെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ് ഇതുപോലെ റോബോട്ടിന്റെ ചലനം നിയന്ത്രിക്കുന്ന തലച്ചോറാണ് കൺട്രോളർ. റോബോട്ടിന്റെ കൈയുടെ ഏതൊക്കെ ഭാഗങ്ങൾ എത്ര അളവിൽ ചലിപ്പിക്കണമെന്നു കൺട്രോളർ കണക്ക് കൂട്ടും. ഇതിനുശേഷം ചലിപ്പിക്കേണ്ട ഭാഗങ്ങളുമായി ബന്ധപ്പെട്ട മോട്ടോറുകളെ കൺട്രോളർ ആവശ്യമായ അളവിൽ ചലിപ്പിക്കും.
കമ്പ്യൂട്ടർ വിഷൻ
ആധുനിക റോബോട്ടുകളിൽ കമ്പ്യൂട്ടർ വിഷൻ എന്നറിയപ്പെടുന്ന സംവിധാനമുണ്ട്. നമ്മുടെ കണ്ണുകൾക്ക് തുല്യമായി റോബോട്ടിലുള്ള കാമറയാണിത്. ഇതിൽ പതിയുന്ന ദൃശ്യങ്ങളെ വിശകലനം ചെയ്ത് റോബോട്ട് തീരുമാനമെടുത്ത് നടപ്പാക്കും. ആധുനിക റോബോട്ടുകളിൽ മോഷൻസെൻസർ എന്ന സംവിധാനമുള്ള കാമറയും ഘടിപ്പിച്ചിരിക്കും. റോബോട്ടിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
റോബോട്ടിന്റെ കണ്ണ് അഥവാ സെൻസർ
കൈകാലുകളും തലച്ചോറും മാത്രമായാൽ പ്രവർത്തനങ്ങൾ സുഗമമായി നടക്കില്ല. ചുറ്റുപാടുകളെ തിരിച്ചറിയണം. റോബോട്ട് തന്റെ ചുറ്റുപാടുകളെ തിരിച്ചറിയുന്നത് സെൻസറുകൾ ഉപയോഗിച്ചാണ്. നമുക്ക് നാക്ക്, മൂക്ക്, കണ്ണ്, ചെവി, ത്വക്ക് എന്നിവയുണ്ട്. റോബോട്ടിന് ഇവയ്ക്ക് പകരം നിരവധി അളവു ഉപകരണങ്ങൾ ഉണ്ടാകും. സ്ഥാനം , വേഗം, ശക്തി, മർദ്ദം, താപനില എന്നിവ നിശ്ചയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
രണ്ടാംതലമുറ
ആധുനിക കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ വരവോടെ യന്ത്രമനുഷ്യരെ നിയന്ത്രിക്കാൻ കമ്പ്യൂട്ടർ മതിയെന്നായി. മനുഷ്യൻ നേരിട്ട് ഇടപെടേണ്ട കാര്യമല്ല. എൺപതുകൾക്ക്
ശേഷമാണ് ഇവയുടെ ജനനം. മനുഷ്യനോട് ഏറെ അടുത്തുനിൽക്കുന്നവയാണ് മൂന്നാംതലമുറ. ഇന്നുള്ളവയിൽ ഭൂരിഭാഗവും ഇൗ ഗണത്തിൽ പെടുന്നു.
എൻഡ് എഫക്ടർ എന്ന കൈപ്പത്തി
റോബോട്ടിന്റെ കൈയുടെ അറ്റത്തുള്ള ഭാഗമാണ് എൻഡ് എഫക്ടർ. നമ്മുടെ കൈപ്പത്തിക്ക് തുല്യം. മിക്ക റോബോട്ടുകളിലും ആവശ്യത്തിനനുസരിച്ച് എൻഡ് എഫക്ടറുകൾ മാറ്റിയിടാനുള്ള സൗകര്യമുണ്ടാകും. വെൽഡിംഗ്, സ്പ്രേ പെയിന്റിംഗ് തുടങ്ങിയവ ചെയ്യിക്കുമ്പോൾ ഇത് വേണ്ടിവരും.
വിവിധ ആകൃതിയിലുള്ള വസ്തുക്കളെ കൈപ്പിടിയിെലാതുക്കാൻ കണക്കിലാണ് എൻഡ് എഫക്ടറുകൾ രൂപകല്പന ചെയ്യുന്നത്.
റോബോട്ടിക്സ്
റോബോട്ടുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് റോബോട്ടിക്സ്. അമേരിക്കൻ എഴുത്തുകാരനായ ഐസക് അന്തിമോവാണ് ഇൗ വാക്ക് ആദ്യം ഉപയോഗിച്ചത്.
രണ്ടുതരം റോബോട്ടുകൾ
റോബോട്ടുകളെ ഫിക്സഡ് റോബോട്ടുകൾ, മൊബൈൽ റോബോട്ടുകൾ എന്നിങ്ങനെ രണ്ടായിതിരിക്കാം. ഫിക്സഡ് റോബോട്ടുകൾ ഒരു പ്ളാറ്റ്ഫോമിൽ ഉറപ്പിച്ചതായിരിക്കും. അവിടെനിന്ന് കൊണ്ട് ചെറിയ ചലനങ്ങൾ നടത്താനേ കഴിയൂ.
മൊബൈൽ റോബോട്ടുകളാകട്ടെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങാനും മുൻകൂട്ടി പ്രോഗ്രാം ചെയ്ത ജോലികൾ ചെയ്യാനുമുള്ള കഴിവുള്ളവയാണ്. ചക്രങ്ങളും യന്ത്രക്കാലുകളുമൊക്കെ ഉപയോഗിച്ചാണ് നീങ്ങുക.