മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുവ്യക്തമായ കർമ്മപദ്ധതി. പൊതുപ്രവർത്തനത്തിൽ സജീവം. ലക്ഷ്യപ്രാപ്തി നേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. ജനപിന്തുണ ഉണ്ടാകും. കൃത്യനിർവഹണത്തിൽ പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പാരമ്പര്യ വിജ്ഞാനം നേടും. വ്യക്തമായ തീരുമാനമുണ്ടാകും, അധികാര പരിധി വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സഹപ്രവർത്തകരുടെ സഹായം, ജോലികൾ ചെയ്തുതീർക്കും. ആത്മവിശ്വാസമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ ചുമതലകൾ. കഴിവുകൾ പ്രകടിപ്പിക്കും, വ്യത്യസ്തമായ ആശയങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആസൂത്രിത പദ്ധതികൾ. കാര്യങ്ങൾ അവതരിപ്പിക്കും. പ്രത്യേക വഴിപാടുകൾ നടത്തും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുകൂലമായ വിജയം, കുടുംബത്തിൽ ആഹ്ളാദം. തൃപ്തികരമായ കാര്യങ്ങൾ അവതരിപ്പിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പക്വതയോടുകൂടിയ സമീപനം. ആവശ്യങ്ങൾ പരിഗണിക്കും, വിപരീത സാഹചര്യങ്ങളെ അതിജീവിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തന്ത്രപ്രധാനമായ ചർച്ചകൾ വിജയിക്കും, കാര്യങ്ങൾക്ക് പുരോഗതി, മിഥ്യാധാരണകൾ ഒഴിവാക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അവസരങ്ങൾ പ്രയോജനപ്പെടുത്തും. പരിശ്രമങ്ങളും പ്രയത്നങ്ങളും വിജയിക്കും, അധികൃതരുടെ പ്രീതി നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനുകൂല സാഹചര്യം വന്നുചേരും. പ്രതിസന്ധികൾ തരണം ചെയ്യും. പ്രശസ്തിപത്രം ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
കൃത്യനിർവഹണത്തിൽ ശ്രദ്ധിക്കും. മാതൃകാപരമായി പ്രവർത്തിക്കും. അനുമോദനങ്ങൾ വന്നുചേരും.