tik-tok

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയായ പ്ലസ്‌ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട്ടെ അരുൺ നിവാസിൽ എസ് അരുണിനെയാണ്(20)​ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ടിക്‌ടോക് വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.

ടിക്‌ടോക് വീഡിയോ ചിത്രീകരിക്കാനുള്ള പരിശീന ക്യാമ്പിൽ പങ്കെടുപ്പിക്കാമെന്ന വ്യാജേന അരുൺ പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തുകയും, പീഡിപ്പിക്കുകയുമായിരുന്നു. ഒരുവർഷം മുമ്പ് മറ്റൊരാളും തന്നെ പീഡിപ്പിച്ചിരുന്നെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ശിവപുരം വെമ്പടിത്തട്ടിലെ ലിജിൻ നിവാസിൽ എം. ലിജിലിനെയും(26) ​സുഹൃത്ത് ശിവപുരം കരുന്നിയിലെ എമ്പയിൽ ഹൗസിൽ കെ.സന്തോഷിനെയും (29) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കാൻ സഹായിച്ചതിനാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.