nayanthara-fb-post

എല്ലാ പ്രാർത്ഥനകളും വിഫലമാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച വൈകീട്ടോടെ കുഴൽ കിണറിൽ വീണ ബാലന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ തമിഴ്നാട് സർക്കാരിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നയൻതാര.

സുജിത്തിനെ രക്ഷിക്കാൻ സാധിക്കാത്ത സർക്കാർ അങ്ങേയറ്റം നിരാശപ്പെടുത്തിയെന്ന് നയൻതാര കുറിപ്പിൽ പറയുന്നു. ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകരുതെന്നും കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും താരം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, തകർന്നുപോയി ......

ബേബി സുജിത്തിനെ രക്ഷിക്കാൻ കഴിയാത്ത തമിഴ്നാട് സർക്കാർ അങ്ങേയറ്റം നിരാശപ്പെടുത്തി.
നമുക്കെല്ലാവർക്കും നാണക്കേട് !!!. ക്ഷമിക്കണം എന്റെ കുട്ടി,​ നീയിപ്പോൾ തീർച്ചയായും നല്ലൊരു സ്ഥലത്താണ്.
മറ്റൊരു മരണവാർത്ത ഞങ്ങളെ വീണ്ടും കേൾപ്പിക്കരുതേ. കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കൂ. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ. കുഴൽക്കിണറുകളെല്ലാം അടയ്ക്കുക. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ,​
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,​ ആദരാഞ്ജലികൾ