അരനൂറ്റാണ്ടിലേറെയായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ് ഗാനഗന്ധർവൻ യേശുദാസ്. പകരംവയ്ക്കാനില്ലാത്ത ശബ്ദ വിസ്മയം, മലയാളികളുടെ സ്വന്തം ദാസേട്ടൻ. ഇപ്പോഴിതാ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
യേശുദാസിനെയും ഭാര്യ പ്രഭയേയും മാതൃകാ ദമ്പതികളായിട്ടാണ് ആരാധകർ കാണുന്നത്. അതിനാൽത്തന്നെ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ഗാനഗന്ധർവൻ പറഞ്ഞപ്പോൾ കാണികളും അവതാരകയും ഒന്ന് ഞെട്ടി. നിമിഷങ്ങൾക്കുള്ളിൽ ആദ്യ ഭാര്യയെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ നിറഞ്ഞ കൈയടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടിക്ക് കിട്ടിയത്.
സിംഗപ്പൂരിൽ വച്ച് നടന്ന വോയ്സ് ഒഫ് ലജന്റ് എന്ന പരിപാടിക്കിടെയാണ് സംഭവം. പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. 'എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതിൽ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോൾ തീർച്ചയായും കലഹങ്ങളുണ്ടാകും. അതിനാൽ ഒന്നിൽ നിർത്തൂ'- അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഭാര്യ പ്രഭയും പരിപാടി കാണാൻ എത്തിയിരുന്നു.
വീഡിയോ