1. പെരിയ ഇരട്ടകൊലക്കസ് കുറ്റ പത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് ഹൈക്കോടതി. ജി ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവ് ഉണ്ടാകുന്നത് എങ്ങനെ എന്ന് ചോദ്യം .സി ബിഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ ചോദ്യം. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കേസ് ഡയറി സിംഗിള്‍ ബെഞ്ച് പരിശോധിച്ചിട്ടില്ല എന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ പറയുന്നത് കൊണ്ട് മാത്രം വിശമായ വാദം കേള്‍ക്കാം എന്നും കോടതി. പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി കുറ്റം പത്രം റദ്ദാക്കിയാണ് കാടതി കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്.
2.സി.പി.എമ്മിനെ പ്രതിരോധത്തില്‍ ആക്കി നിയമസഭയില്‍ പ്രതിപക്ഷം. പി. ജയരാജന് എതിരെ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍. ജയരാജന്‍ മരണ ദൂതന്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന്‍ താനൂരില്‍ വന്നതിന് പിന്നാലെ കൗണ്ട്ഡൗണ്‍ തുടങ്ങി. എത്ര കൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടി ആണ് സി.പി.എം എന്നും ചെന്നിത്തല. പി. ജയരാജന്‍ താനൂരില്‍ വന്നു പോയതിന് ശേഷമാണ് ഇസ്ഹാഖ് കൊല്ലപ്പെട്ടത് എന്ന് എം.കെ മുനീറും പറഞ്ഞു.
3. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റു ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നുപേരെ തിരിച്ചറിഞ്ഞു. ആക്രമണത്തിന് കാരണം മുന്‍വൈരാഗ്യം എന്നും കേസില്‍ മുഖം നോക്കാതെ നടപടി എടുക്കും എന്നും മുഖ്യമന്ത്രി. എന്നാല്‍ പി.ജയരാജന് എതിരായ പ്രതിപക്ഷ ആരോപണത്തെ മുഖ്യമന്ത്രി പ്രതിരോധിക്കാത്തതും ശ്രദ്ധേയമായി. ഇക്കാര്യങ്ങളില്‍ മറുപടി പറയാനും പിണറായി തയ്യാറായില്ല. ട്രാന്‍സ്ഗ്രിഡ് പദ്ധതിയെ ചൊല്ലിയും പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധം ആക്കി. ടെന്‍ഡര്‍ തുക കൂട്ടിയതില്‍ വന്‍ അഴിമതി ഉണ്ട് എന്ന് ആയിരുന്നു ആരോപണം
4. പാലക്കാട് ഉള്‍വനത്തില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഉള്‍വനത്തില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടു . ഇന്നലെ ഉണ്ടായ വെടിവെപ്പിന് തുടര്‍ച്ചയാണ് ഏറ്റു മുട്ടല്‍. അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. ഒറ്റപ്പാലം സബ് കളക്ടറുടെ സാന്നിധ്യത്തില്‍ വനത്തിനുള്ളില്‍ വച്ചാണ് ഇന്‍ക്വസ്റ്റ്. ഇതിനു ശേഷം പോസ്റ്റു മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും
5. തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കാര്‍ത്തിക്, അരവിന്ദ്, ശ്രീമതി എന്നീ മാവോയിസ്റ്റുകള്‍ ആണ് കൊല്ലപ്പെട്ടത്. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ സംബന്ധിച്ചും ഏറ്റമുട്ടല്‍ സംബന്ധിച്ചും പൊലീസ് ഇന്ന് ഔദ്യോഗികമായി വിശദീകരിക്കും. അതിനിടെ, മാവോയ്സ്റ്റുകളെ നേരിടുന്നത് സംബന്ധിച്ച് നിലാപാടില്‍ മാറ്റം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . കഴിഞ്ഞ ദിവസം പാലക്കാട് ഉണ്ടായ വെടിവെപ്പിനെ കുറിച്ച് കൂടുതല്‍ അറിയില്ല . പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം എന്നും കാനം രാജേന്ദ്രന്‍
6.. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും. മത്സ്യ ത്തൊഴിലാളികള്‍ ഒരുകാരണ വശാലും കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
7. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതല്‍ ശക്തിപ്രാപിക്കാനും വ്യാഴാഴ്ച ലക്ഷദ്വീപ് മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടലില്‍ പോയവര്‍ ഏറ്റവും വേഗം അടുത്ത തീരത്തേക്ക് നീങ്ങണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ കനക്കുന്നത് ഓടെ മലവെള്ള പാച്ചിലിനും മണ്ണിടിച്ചിലിനും ഇടയുള്ളതിനാല്‍ അപകട മേഖലയില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പാലിക്കണം. മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
8.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് ആകാശപാത നിഷേധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര വ്യോമയാന സംഘടന പാകിസ്താന്റെ വിശദീകരണം തേടി. നടപടി, മോദിയുടെ സൗദി സന്ദര്‍ശനത്തിന് പാകിസ്താന് മുകളിലൂടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച പ്രശ്നം ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയില്‍ ഉന്നയിച്ചതിന് പിന്നാലെ. അതിപ്രധാന വ്യക്തികളുടെ പ്രത്യേക വിമാനങ്ങള്‍ സ്വന്തം വ്യോമ അതിര്‍ത്തിയിലൂടെ കടന്നു പോകുന്നതിന് സാധാരണ നിലയില്‍ ഏതൊരു രാജ്യവും അനുമതി നല്‍കുന്നത് ആണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി ഇരുന്നു
9. ഇന്ത്യയുടെ കത്ത് ഐ.സി.എ.ഒ പ്രസിഡന്റിന് ലഭിച്ചതായും പാകിസ്താനോട് വിശദീകരണം തേടിയതായും സംഘടനയുടെ കമ്യൂണിക്കേഷന്‍ മേധാവി ആന്റണി ഫില്‍ബിന്‍ പറഞ്ഞു. മോദിയുടെ സൗദിയാത്രക്ക് പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന തള്ളിയതായി നേരത്തേ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് പാക് മാദ്ധ്യമങ്ങളാണ് വെളിപ്പെടുത്തിയത്. യൂറോപ്പ് യാത്ര നടത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക് വഴിയുള്ള വ്യോമപാത ഉപയോഗിക്കാന്‍ അനുമതി കിട്ടിയിരുന്നില്ല. ബാലാകോട്ട് വ്യോമാക്രമണ പശ്ചാത്തലത്തിലാണ് രണ്ടു രാജ്യങ്ങളും വ്യോമപാതവിലക്ക് പ്രഖ്യാപിച്ചത്