സൗബിൻ ഷാഹിർ നായകനാകുന്ന പുതിയ ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ട്രെയിലർ പുറത്തിറക്കി. മോഹൻലാലും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ച ചിത്രം, രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്.
സൗബിനും,സുരാജ് വെഞ്ഞാറമൂടും,വീട്ടുജോലിക്കെത്തുന്ന റോബോട്ടുമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. സൗബിന്റെ അച്ഛനായിട്ടെത്തുന്ന സുരാജിന്റെ മേക്കോവറാണ് ട്രെയിലറിന്റെ മറ്റൊരു ആകർഷണീയത.
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബറിലാണ് റിലീസിനൊരുങ്ങുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമ എന്ന പ്രത്യേകതയും ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന് ഉണ്ട്.സാനു ജോൺ വർഗീസ് കാമറയും, എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്..