തിരുവനന്തപുരം:ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ പബ്ളിക് റിലേഷൻസ് ഡയറക്ടറായി തൊടുപുഴ സ്വദേശി എസ്. സുബ്രഹ്മണ്യൻ ചുമതലയേറ്റു. 2001-ലെ സിവിൽ സർവീസ് ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ്. കേരളാ-ലക്ഷദ്വീപ് മേഖലയുടെ തിരുവനന്തപുരത്തെ റീജിയണൽ ഔട്ട്റീച്ച് ബ്യൂറോയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഒഫ് ഫീൽഡ് പബ്ളിസിറ്റി ഡയറക്ടർ, ദൂരദർശൻ കേന്ദ്രത്തിലെ വാർത്താ വിഭാഗം ഡയറക്ടർ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ മേധാവി, സെൻസർ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
തൊടുപുഴ കാരോട്ടുമന മഠത്തിൽ പരേതനായ ശങ്കറിന്റെയും സരസ്വതി അമ്മാളിന്റെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ രജനിയാണ്. രശ്മി, ദേവ്‌തോഷ് എന്നിവർ മക്കളാണ്.