valayar

ന്യൂഡൽഹി: വാളയാറിൽ ദളിത് വിഭാഗത്തിൽപ്പെട്ട രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സംഘത്തെ അയക്കുമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നാലംഗ സംഘം വ്യാഴാഴ്ച പെൺകുട്ടികളുടെ വീട്ടിലെത്തുമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനുങ്കോ പറഞ്ഞു. സുപ്രീം കോടതി അഭിഭാഷകർ അടങ്ങുന്ന സംഘമായിരിക്കും പെൺകുട്ടികളുടെ വീട്ടിലെത്തുക. മാതാപിതാക്കളുടെ മൊഴിയെടുക്കുമെന്നും കോടതി വിധി ഉൾപ്പെടയുള്ള ശേഖരിച്ച് റിപ്പോ‌‌ർട്ട് നൽകുമെന്നും ചെയർപേഴ്സൺ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. ആവശ്യമെങ്കിൽ പെൺകുട്ടികളുടെ കുടുംബത്തിന് നിയമസഹായം നൽകുമെന്നും അദ്ധ്യക്ഷൻ അറിയിച്ചു.