കൊച്ചി മേയര്‍ തിരുവനന്തപുരത്ത് എത്തണം എന്ന് നിര്‍ദ്ദേശം. സൗമിനിയെ മാറ്റിയേക്കും
1. കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തു നിന്നും സൗമിനി ജയിനിനെ മാറ്റാനുള്ള നീക്കങ്ങള്‍ തകൃതി. സൗമിനി ജയിനോട് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നടപടി, മേയറെ എത്രയും വേഗം മാറ്റണം എന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം കെ.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ. അതിനിടെ, നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് മേയര്‍ക്ക് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത്
2. മേയര്‍ സ്ഥാനത്തു നിന്ന് സൗമിനിയെ നീക്കിയാല്‍ പിന്തുണ പിന്‍വലിക്കും എന്ന് ഭീഷണി. മേയറെ ഈ ഘട്ടത്തില്‍ മാറ്റേണ്ടത് ഇല്ല എന്നും കൗണ്‍സിലര്‍മാര്‍. ചില നേതാക്കളുടെ താത്പര്യം മാത്രമാണ് ഇപ്പോഴത്തെ ബഹളത്തിന് പിന്നാല്‍. ഈ നീക്കങ്ങള്‍ ഒന്നും കൗണ്‍സിലര്‍മാര്‍ അറിയുന്നില്ല എന്നും കുറ്റപ്പെടുത്തല്‍. 74 അംഗങ്ങളാണ് കൊച്ചി നഗരസഭയില്‍ ഉള്ളത്. ഡെപ്യൂട്ടി മേയര്‍ ആയിരുന്ന ടി.ജെ വിനോദ് രാജിവച്ചതോടെ യു.ഡി.എഫിന് 37ഉം എല്‍.ഡി.എഫിന് 34 സീറ്റുമാണ് ഉള്ളത്
3. പാലക്കാട് ഉള്‍വനത്തില്‍ വീണ്ടും പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. ഇന്നലെ തണ്ടര്‍ ബോള്‍ട്ടും ആയി ഉണ്ടായ ഏറ്റു മുട്ടലിന് ഇടയില്‍ പരിക്കേറ്റ മണിവാസകം ആണ് മരിച്ചത്. തമിഴ്നാട് സ്വദേശി ആണ് മണിവാസകന്‍. കബനീദളത്തിന്റെ പ്രധാന നേതാവ് ആണ് മണിവാസകം. കഴിഞ്ഞ ദിവസ ദിവസം കൊല്ലപ്പെട്ട മാവോ വാദികളുടെ ഇന്‍ക്വസറ്റ് ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം സബ് കളക്ടറുടെ സാന്നിധ്യത്തില്‍ വനത്തിനുള്ളില്‍ വച്ചാണ് ഇന്‍ക്വസ്റ്റ്. ഇതിനു ശേഷം പോസ്റ്റു മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും
4 ഇന്നലെ തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കാര്‍ത്തിക്, അരവിന്ദ്, ശ്രീമതി എന്നീ മാവോയിസ്റ്റുകള്‍ ആണ് കൊല്ലപ്പെട്ടത്. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ സംബന്ധിച്ചും ഏറ്റമുട്ടല്‍ സംബന്ധിച്ചും പൊലീസ് ഇന്ന് ഔദ്യോഗികമായി വിശദീകരിക്കും. അതിനിടെ, മാവോയ്സ്റ്റുകളെ നേരിടുന്നത് സംബന്ധിച്ച് നിലാപാടില്‍ മാറ്റം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . കഴിഞ്ഞ ദിവസം പാലക്കാട് ഉണ്ടായ വെടിവെപ്പിനെ കുറിച്ച് കൂടുതല്‍ അറിയില്ല . പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം എന്നും കാനം രാജേന്ദ്രന്‍
5. മഹാരാഷ്ട്രയില്‍ കേന്ദ്ര നേതൃത്വത്തിന് തലവേദനയായി, ശിവസേന നിലപാടില്‍ ഉറച്ച് നില്‍ക്കെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. അടുത്ത അഞ്ചു വര്‍ഷവും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി താന്‍ തന്നെ ആയിരിക്കും എന്ന് പ്രഖ്യാപനം. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കിടാമെന്ന ഒരു ഉറപ്പും ശിവസേനയ്ക്ക് നല്‍കിയിട്ടില്ല. ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ബി.ജെ.പിക്കെതിരെ വരുന്ന വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തിയ ഫഡ്നാവിസ്, ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഐക്യത്തെ തകര്‍ക്കുമെന്നും പ്രതികരിച്ചു
6. ശിവസേനയുമായി 50-50 കരാര്‍ ഉണ്ടാക്കിയിട്ടില്ല. അമിത് ഷായുമായി ഇത്തരം ഒരു കരാര്‍ ഉണ്ടാക്കിയതായി ശിവസേന പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം താന്‍ അമിത് ഷായുമായി സംസാരിച്ചു എന്നും അത്തരത്തില്‍ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞയതായും ഫഡ്നാവിസ് പറഞ്ഞു. ശിവസേനയ്ക്ക് ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കുമോ എന്ന ചോദ്യത്തിന് ശരിയായ തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകും എന്നായിരുന്നു മറുപടി. സത്യപ്രതിജ്ഞ എപ്പോള്‍ ഉണ്ടാകുമെന്ന ചോദ്യത്തിന് എത്രയും വേഗം എന്നായിരുന്നു മറുപടി.
7 വാളയാറില്‍ പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലും അസ്വാഭാവിക മരണത്തിലും അന്വേഷണം വേണം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇതിന് സര്‍ക്കാര്‍ തയ്യാറാവണം. രണ്ട് പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടത് ആണോ അതോ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്നത് ആണോ വലുത് എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
8. വാളയാര്‍ കേസില്‍ സംസ്ഥാന വനിതാ കമ്മിഷനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ അരിമ്പൂരില്‍ വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്സന്‍ എം.സിജോസഫൈന്‍, കമ്മിഷന്‍ അംഗം ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന്‌നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. സംസ്ഥാന വനിതാ കമ്മിഷനും അരിമ്പൂര്‍ ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിനിടെ ആണ് സംഭവം
9. മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്ക് എതിരായ ആരോപണങ്ങള്‍ നിഷേധിച്ച് സി.പി.എം നേതാവ് പി. ജയരാജന്‍. താനൂരില്‍ കഴിഞ്ഞ ഒകേ്ടാബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി. ആ സന്ദര്‍ശനം രഹസ്യം ആയിരുന്നില്ല എന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു
10. ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം
. സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി എസ്.എ ബോബ്‌ഡെ ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തില്‍ ആണ് അദ്ദേഹത്തിന്റെ പിന്‍ഗാമി ആയി ബോബ്‌ഡെ എത്തുന്നത്
11. പ്രതിഷേധങ്ങള്‍ക്ക് ഇടെ യൂറോപ്യന്‍ യൂണിയന്‍ സംഘം ജമ്മു കാശ്മീരില്‍ എത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 28 പാര്‍ലമെന്റ് അംഗങ്ങളാണ് സന്ദര്‍ശനം നടത്തുന്നത്. കേന്ദ്രം 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് ഒരു വിദേശ സംഘം കാശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇന്നലെ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും സന്ദര്‍ശിച്ചിരുന്നു
12. അമേരിക്കയിലെ കാലിഫോര്‍ണിയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ ഇനിയും നിയന്ത്രണ വിധേയം ആയില്ല. പടന്നു പിടിച്ച കാട്ടു തീയില്‍ ലോസ് ആഞ്ജലിസിലെ അതി സമ്പന്നര്‍ വസിക്കുന്ന മേഖലയിലെ വീടുകള്‍ കത്തി നശിച്ചു. തീ പടര്‍ന്നു പിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു