k9

വാഷിംഗ്ടൺ:ഐസിസ് ഭീകരൻ അബു ബക്കർ ബാഗ്ദാദിയെ ഓടിച്ച മിലിട്ടറി നായയെ സുന്ദരനും മിടുക്കനും എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ''കെ. 9 എന്നാണ് അവർ ( സൈന്യം ) അവനെ വിളിക്കുന്നത്. ഞാൻ അവനെ നായ എന്ന് വിളിക്കുന്നു. സുന്ദരനും മിടുക്കനുമായ നായ. അവന് പരിക്കു പറ്റി. അവനെ തിരികെ കൊണ്ടുവന്നു'' - ട്രംപ് പറഞ്ഞു.

ബാഗ്ദാദിയെ വേട്ടയാടിയ കമാൻഡോകളുടെ ആദ്യത്തെ പ്രതിരോധ നിര നായ്‌ക്കളായിരുന്നു.

2011ൽ ഒസാമ ബിൻ ലാദനെ വധിച്ച അമേരിക്കൻ കമാൻഡോകളെ സഹായിക്കാനും ഒരു നായ ഉണ്ടായിരുന്നു. കയ്‌റോ എന്ന പേരുള്ള,​ ബെൽജിയൻ മലിനോയിസ് ഇനമായിരുന്നു അവൻ. കയ്‌റോയെ ആദരിക്കുന്ന ചടങ്ങിൽ ഒബാമ പങ്കെടുത്തിരുന്നു.

ബെൽജിയൻ മലിനോയിസ് ഇനത്തിൽ പെട്ട നായയാണിത്.

ബെൽജിയത്തിലെ മെക്ക്‌ലീൻ നഗരമാണ് ജന്മദേശം

മെക്ക്‌ലീൻ എന്ന വാക്കിൽ നിന്നാണ് മലിനോയിസ്

കരുത്തിലും സ്ഫോടക വസ്‌തുക്കൾ മണത്തറിയുന്നതിലും മുന്നിൽ

ആജ്ഞ നൽകിയാൽ വളരെ ക്രൂരമായി ശത്രുവിനെ നേരിടും.

ബാഗ്ദാദിയുടെ ശരീരത്തിലെ സ്ഫോടക വസ്തുക്കൾ തിരിച്ചറിഞ്ഞത് നായകളാണ്.

ട്രെയിനർമാരുടെ മാലാഖ എന്നാണ് അറിയപ്പെടുന്നത്.

കൂർത്ത ചെവിയും തവിട്ടും കറുപ്പും കലർന്ന, ശൗര്യമുള്ള മുഖവും.

ഏകാഗ്രതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവും

ഇത്തരം നായകളുടെ പപ്പിക്ക് വില 25,​000 ഡോളർ (15 ലക്ഷം രൂപ)

പൂർണ പരിശീലനം കിട്ടിയ സൈനിക നായയ്‌ക്ക് 2,​83,​000 ഡോളർ (1.70 കോടി രൂപ !)

സൈന്യത്തിൽ മനുഷ്യ കമാൻഡോയ്‌ക്ക് തുല്യം.

ബോംബും മറ്റും മണത്തറിയാൻ മനുഷ്യനും സാങ്കേതിക വിദ്യകൾക്കും കഴിയില്ല. മിലിട്ടറി നായകൾ രാത്രിയിൽ കാണുന്നത് കാണാൻ കമാൻഡോകൾക്ക് പ്രത്യേക കാമറകൾ.
കമാൻഡോകളുടെതു പോലുള്ള സംരക്ഷണ വസ്‌ത്രം, വിഷൻ കാമറ