കേരള ഡെന്റൽ കൗൺസിൽ ലോക ഡെന്റിസ്റ്റ് ദിനമായ ഡിസംബർ 24ന് 60 വയസിനുമുകളിൽ പ്രായമുള്ള ഒരു ഡെന്റിസ്റ്റിന് ദന്താരോഗ്യമേഖലയിലും ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും നൽകിയ സേവനങ്ങൾ മുൻനിറുത്തി ഡെന്റിസ്ട്രിയിലെ ആജീവനാന്ത സേവനവുമായി ബന്ധപ്പെട്ട് പുരസ്‌കാരം നൽകും. ഡെന്റൽ കൗൺസിലിൽ നിലവിൽ അംഗമല്ലാത്തതും കേരളത്തിൽ രജിസ്‌ട്രേഷൻ നേടിയിട്ടുള്ളതും കൗൺസിലിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായോ കുറ്റകൃത്യങ്ങൾക്ക് കോടതി മുഖേനയോ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത 60 വയസ്സിനുമുകളിലുള്ളവർക്ക് നേരിട്ടോ സംഘടനകളോ മറ്റു വ്യക്തികളോ വഴിയോ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് www.medicalcouncil.kerala.gov.in സന്ദർശിക്കുകയോ ഡെന്റൽ കൗൺസിൽ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം.

അക്കൗണ്ടന്റ് കരാർ നിയമനം
കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ കൊമേഴ്സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഒരു അക്കൗണ്ടന്റിന്റെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ സഹിതമുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 15ന് മുമ്പായി സെക്രട്ടറി, കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസ്, ടി.സി.26/580(1), എസ്.ഇ.ആർ.എ-24 മണിമന്ദിരം, പ്രസ്‌ക്ലബ്ബിനു സമീപം, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഡി.ഫാം ഫലം പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
വിശദവിവരങ്ങൾ www.dme.kerala.gov.in-ൽ നിന്നും വിവിധ ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും.


സർട്ടിഫിക്കറ്റ് കോഴ്സ് സമ്പർക്ക ക്ലാസ്
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ സമ്പർക്ക ക്ലാസുകൾ നവംബർ രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വിറ്റ് ഹാളിലും നവംബർ 23, 24 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ എറണാകുളം സൗത്ത് ചിറ്റൂർ റോഡിലെ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെ നടത്തും. സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസിന്റെ ആദ്യ ഗഡു എന്നിവ അടച്ച പഠിതാക്കൾക്ക് പങ്കെടുക്കാം. വിവിധ ജില്ലകളിൽ നിന്നുള്ള പഠിതാക്കൾക്ക് പ്രത്യേകം അനുവദിച്ചിട്ടുള്ള പഠനകേന്ദ്രവും മറ്റു വിവരങ്ങളും അറിയാൻ www.niyamasabha.org ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണണം.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വോളിബോൾ ടീം സെലക്‌ഷൻ
2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 വനിത വോളിബോൾ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ, തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 17, അണ്ടർ 21 ദേശീയ ചാമ്പ്യൻഷിപ്പ്, ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പ്, അഖിലേന്ത്യ സർവകലാശാല ചാമ്പ്യൻഷിപ്പ്, 2018​-19ലെ സംസ്ഥാന ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്തവർക്കും ട്രയൽസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ദേശീയ അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുങ്കെിൽ അവയുടെ രേഖകൾ, സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയോടൊപ്പം സെലക്‌ഷന് ഹാജരാകണം. ഫോൺ: 0471-2326644.