കൊച്ചി: വിജിലൻസ് അവയർനെസ് വാരത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജിയണൽ ഓഫീസിൽ ബോധവത്‌കരണ ക്ളാസ് സംഘടിപ്പിച്ചു. റീജിയണൽ മാനേജർ എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ജസ്‌റ്രിസ് ബി. കെമാൽ പാഷ 'ഇന്റഗ്രിറ്റി എ വേ ഒഫ് ലൈഫ്" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. അസിസ്‌റ്റന്റ് ജനറൽ മാനേജർ പി.കെ. രഘു നന്ദി പറഞ്ഞു.