സിഡ്‌നി: തന്റെ കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ കട്ടിലിന്റെ കാലൊടിച്ച മകൾക്കെതിരെ പരാതിയുമായി അമ്മ. ആസ്‌ത്രേലിയയിലെ നിക്കോൾ എന്ന സ്ത്രീയാണ് ഇക്കാര്യത്തിന് മകൾ റിയാണൻ തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി 'കോടതി'യെ സമീപിച്ചത്. മകൾ തനിക്ക് 1600 പൗണ്ട്(1.45 ലക്ഷം രൂപ) നൽകണമെന്നാണ് നിക്കോൾ ആവശ്യപ്പെടുന്നത്. എന്നാൽ നിക്കോൾ ഈ ആവശ്യവുമായി സമീപിച്ചത് യഥാർത്ഥ കോടതിയെയല്ല. 'ട്രയൽ ബൈ കൈൽ' എന്ന പേരിൽ കൈൽ സാൻഡിലാൻഡ്സ് എന്ന റേഡിയോ ജോക്കി നടത്തുന്ന റിയാലിറ്റി ഷോയിലാണ് നിക്കോൾ തന്റെ ആവശ്യം ഉന്നയിച്ചത്.
തന്റെ പാർട്ണറുമായി ഒരു ദൂരയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു നിക്കോൾ. ആ സമയം വീട് നോക്കാൻ നിക്കോൾ മകൾ റിയാണനെയാണ് ഏൽപ്പിച്ചിരുന്നത്. താൻ പോയി വരുന്നത് വരെ വീട് സൂക്ഷിക്കണമെന്നും അതുവരെ തന്റെ വിശാലമായ കിടപ്പറ റിയാണന് ഉപയോഗിക്കാമെന്നും നിക്കോൾ പറഞ്ഞിരുന്നു. എന്നാൽ താൻ ഇല്ലാതിരുന്ന സമയത്ത് കാമുകനുമായി വീട്ടിൽ, ഏറെ വിലപിടിപ്പുള്ള തന്റെ കിടക്കയിൽ വച്ച് രതികേളികളിൽ ഏർപ്പെട്ട്, തന്റെ കട്ടിലും തകർത്ത ശേഷം യാതൊരു കുറ്റബോധവും മകൾ കാണിക്കാത്തതിലാണ് നിക്കോളിന് പരാതി. നിക്കോളിന്റെ മകൾ താരതമ്യേന ശരീരഭാരം കൂടിയ പെൺകുട്ടിയാണ്.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അമ്മയുടെയും മകളുടെയും തർക്കം കേട്ട 'ജഡ്ജി' ഇടയ്ക്കിടക്ക് ചിരിക്കുന്നതും വീഡിയോയിൽ കാണാം. 'വാദങ്ങ'ളെല്ലാം കേട്ട 'ജഡ്ജി' കൈൽ, കാമുകനുമായി ബന്ധപ്പെടാൻ റിയാണയ്ക്ക് സ്വന്തം കട്ടിൽ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവൾ നൽകിയ മറുപടിയും രസകരമാണ്. തന്റെ സ്വന്തം കട്ടിലിൽ തന്റെ മറ്റ് ചില സുഹൃത്തുക്കൾ ഇരിക്കുകയായിരുന്നു എന്നാണ് ഈ ചോദ്യത്തിന് റിയാണൻ മറുപടി നൽകിയത്. ഏതായാലും അമ്മയുടെ കട്ടിൽ തകർത്ത മകൾക്ക് ഏകദേശം ഒന്നര ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് കോടതി.