isl
isl


ജംഷഡ്പുര്‍: ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി ജംഷഡ്പുർ എഫ്.സി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് അവർ തകർത്തത്. ഫാറൂഖ് ചൗധരി, അനികേത് യാദവ്, സെർജിയോ കാസ്റ്റിൽ എന്നിവരാണ് വിജയികൾക്കു വേണ്ടി സ്‌കോർ ചെയ്തത്.മാഴ്സലീന്യോയുടെ വകയായിരുന്നു ഹൈദരാബാദിന്റെ ആശ്വാസ ഗോൾ.
34-ാം മിനിറ്റില്‍ ഫറൂഖ് ചൗധരിയിലൂടെ ജംഷഡ്പുരാണ് ആദ്യം ലീഡ് നേടിയത്. പിറ്റി അടിച്ച ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടത് ചൗധരി പിഴവില്ലാതെ വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താന്‍ അവർക്കായില്ല. ഇന്‍ജുറി ടൈമിൽ മാഴ്‌സലീന്യോയുടെ ഗോളിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. എന്നാൽ 75-ാം മിനിറ്റിൽ കാസ്റ്റിലിലൂടെ ജംഷഡ്പൂര്‍ വിജയം ഉറപ്പിക്കുകയായിരുന്നു.