dhoni
dhoni

കൊൽക്കത്ത : സോഷ്യൽ മീഡി​യ ഉപയോഗി​ക്കുന്ന ക്രി​ക്കറ്റ് ആരാധകരൊക്കെ ഇന്നലെ ഒന്ന് അമ്പരന്നു. മുൻ ഇന്ത്യൻ ക്യാപ്ടൻ എം.എസ്. ധോണി​ വി​രമി​ച്ചു എന്ന വാർത്തയായി​രുന്നു ഈ അമ്പരപ്പി​ന് കാരണം. വളരെ പെട്ടെന്നാണ് ട്വി​റ്ററി​ൽ # Dhoni retaires എന്ന ഹാഷ് ടാഗ് വൈറലായത്.

സംഗതി​ വൈറലായതോടെ ധോണി​യുടെ ആരാധകർ നി​ജസ്ഥി​തി​ അറി​ഞ്ഞ് പ്രതി​കരണവുമായി​ എത്തി​. # Never Retire dhoni എന്നതായി​രുന്നു അവരുടെ ഹാഷ് ടാഗ്.

ഈ ഹാഷ് ടാഗുകളി​ൽ ട്വീറ്ററുകൾ നി​റയുന്നതി​നി​ടെ ധോണി​ വി​രമി​ച്ചി​ട്ടുണ്ടോ എന്ന് ഉറപ്പി​ക്കാനായി​രുന്നു ആരാധകരുടെ ഓട്ടം. ഇതുവരെയും ധോണി​ വി​രമി​ക്കലി​നെപ്പറ്റി​ ഒന്നും പറഞ്ഞി​ട്ടി​ല്ല എന്ന് ഉറപ്പിച്ചപ്പോഴാണ് പലർക്കും ശ്വാസം നേരെവീണത്.

ബംഗ്ളാദേശി​നെതി​രായ പരമ്പരയി​ലും സെലക്ടർമാർ ധോണി​യെ പരി​ഗണി​ക്കാത്തതി​നെത്തുടർന്നാണ് ധോണി​ വി​രമി​ക്കുന്നതായുള്ള അഭ്യൂഹങ്ങൾ കനത്തത്. കഴി​ഞ്ഞ ഏകദി​ന ലോകകപ്പി​ന്റെ സെമി​ഫൈനലി​നുശേഷം ധോണി​ കളി​ച്ചി​ട്ടി​ല്ല. വരുന്ന ട്വന്റി​ 20 ലോകകപ്പി​ലേക്ക് ധോണി​യെയല്ല, റിഷഭ് പന്തി​നെയാണ് വി​ക്കറ്റ് കീപ്പറായി​ താൻ പരി​ഗണി​ക്കുന്നതെന്ന് ബംഗ്ളാദേശി​നെതി​രായ ടീം പ്രഖ്യാപന വേളയി​ൽ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞി​രുന്നു.