കോഴിക്കോട്: അട്ടപ്പാടിയിൽ തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവിലാണ് ഇവർ പ്രകടനം നടത്തിയത്.