സംസ്ഥാന, ജില്ലാ തലങ്ങളിൽ ജനറൽ, സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സംസ്ഥാനതല (ജനറൽ) തസ്തികകൾ അനലിസ്റ്റ് ഗ്രേഡ് ത്രി, ഫോർമാൻ ത്രി (ഇലക്ട്രിക്കൽ), ജൂനിയർ ഇൻസ്പക്ടർ ഒഫ് കോ‐ഓപറേറ്റീവ് സൊസൈറ്റീസ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽനിന്നും തസ്തികമാറ്റം വഴി), ഓവർസിയർ ഗ്രേഡ് ഒന്ന്/ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ‐തസ്തികമാറ്റം), മാനേജർ ഗ്രേഡ് ത്രി, റീജണൽ ഓഫീസർ, ഫയർമാൻ (ട്രെയിനി), ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് ത്രി/ ട്രേസർ, ലൈബ്രേറിയൻ ഗ്രേഡ് ഫോർ (കന്നട അറിയുന്നവർ), മീറ്റർ റീഡർ, പബ്ലിക് റിലേഷൻ ഓഫീസർ, ആർകിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), സ്റ്റെനോഗ്രാഫർ, ഓപറേറ്റർ, അസിസ്റ്റന്റ് കമ്പൈയിലർ, ക്ലർക്(സൊസൈറ്റി വിഭാഗം) എന്നിവയാണ്. ജില്ലാതല ( ജനറൽ) തസ്തികകൾ ഫിസിയോതെറാപിസ്റ്റ്, കുക്ക് എന്നിവയാണ്.സംസ്ഥാനതലത്തിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഡെയ്റി ഫാം ഇൻസ്ട്രക്ടർ (പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട് (പട്ടികവർഗം‐വിമുക്തഭടന്മാർ മാത്രം). ജില്ലാതല സ്പെഷ്യൽ റിക്രൂട്ട്മെന്റായി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), ക്ലർക്ക്‐ടൈപിസ്റ്റ്(പട്ടികജാതി/പട്ടികവർഗം) തസ്തികകൾ എന്നിവയിലേക്കാണ് വിജ്ഞാപനമിറങ്ങിയത്.സംസ്ഥാനതല എൻസിഎ റിക്രൂട്ട്മെന്റായി ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (രണ്ടാം എൻസിഎ‐എൽസി/എഐ), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(രണ്ടാം എൻസിഎ‐ധീവര), ലക്ചറർ ഇൻ ഉറുദു (മൂന്നാം എൻസിഎ‐ പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (രണ്ടാം എൻസിഎ‐ എസ്സിസിസി), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎ‐ പട്ടികവർഗം), അസിസ്റ്റന്റ് മറൈൻ സർവേയർ(എട്ടാം എൻസിഎ‐പട്ടികജാതി), അഗ്രികൾച്ചർ ഓഫീസർ (ഒന്നാം എൻസിഎ‐ ധീവര), ലക്ചറർ ഇൻ മൃദംഗം (രണ്ടാം എൻസിഎ‐ മുസ്ലിം), പ്രീ പ്രൈമറി ടീച്ചർ (ഡെഫ് സ്കൂൾ‐ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ, സൂപ്പർവൈസർ (ഐസിഡിഎസ്)(ഒന്നാം എൻസിഎ‐എസ്സിസിസി), ഗോഡൗൺ മാനേജർ‐ജനറൽ കാറ്റഗറി (ഒന്നാം എൻസിഎ‐ഈഴവ/തിയ്യ /ബില്ലവ), യൂണിറ്റ് മാനേജർ‐ജനറൽ കാറ്റഗറി(ഒന്നാം എൻസിഎ‐ പട്ടികജാതി, എൽസി /എഐ), ഫോർമാൻ(വുഡ് വർക്ഷോപ്)(ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ, ലോവർ ഡിവിഷൻ ക്ലർക്് (ഒന്നാം എൻസിഎ‐മുസ്ലിം). ജില്ലാതല എൻസിഎ റിക്രൂട്ട്മെന്റായ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗ്രേഡ് രണ്ട്(ഒന്നാം എൻസിഎ‐ എൽസി/എഐ, വിശ്വകർമ, ഹിന്ദു നാടാർ, ധീവര), പാർട്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്(ഉറുദു‐മൂന്നാം എൻസിഎ‐പട്ടികജാതി), ഡ്രൈവർ ഗ്രേഡ് 2(എച്ച്ഡിവി)(വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി, മുസ്ലിം, എസ്ഐയുസി നാടാർ), കുക്ക്(മുസ്ലിം, ഒബിസി, ധീവര, വിശ്വകർമ, പട്ടികജാതി, എൽസി/എഐ) തസ്തികകളിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20. വിശദവിവരത്തിന് : www.keralapsc.gov.in
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിളിക്കുന്നു
കമ്പൈൻഡ് ഗ്രാഡ്വേറ്റ് ലെവൽ പരീക്ഷ‐2019ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ അസി. ഓഡിറ്റ് ഓഫീസർ, അസി. അക്കൗണ്ട്സ് ഓഫീസർ, സെൻട്രൽ സെക്രട്ടറിയറ്റ് സർവീസിൽ അസി. സെക്ഷൻ ഓഫീസർ, ഇന്റലിജൻസ് ബ്യൂറോയിൽ അസി. സെക്ഷൻ ഓഫീസർ, റെയിൽവേ മന്ത്രാലയത്തിൽ അസി. സെ്ക്ഷൻ ഓഫീസർ, എക്സ്റ്റേണൽ അഫയേഴ്സിൽ അസി. സെക്ഷൻ ഓഫീസർ, എഎഫ്എച്ച്ക്യുവിൽ അസി. സെക്ഷൻ ഓഫീസർ, മറ്റു മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും അസിസ്റ്റന്റ്, അസി. സെക്ഷൻ ഓഫീസർ, സിബിഡിടിയിൽ ഇൻസ്പക്ടർ ഓഫ് ഇൻകം ടാക്സ്, സിബിഐസിയിൽ ഇൻസ്പക്ടർ( സെൻട്രൽ എക്സസൈസ്), ഇൻസ്പക്ടർ(പ്രിവന്റീവ് ഓഫീസർ),ഇൻസ്പക്ടർ(എക്സാമിനർ), എൻഫോഴ്സ്മെന്റിൽ അസി. എൻഫോഴ്സ്മെന്റ് ഓഫീസർ, സിബിഐയിൽ സബ് ഇൻ്സപക്ടർ, പോസ്റ്റൽ വകുപ്പിൽ ഇൻസ്പക്ടർ, സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സിൽ ഇൻസ്പക്ടർ, മറ്റു മന്ത്രാലയങ്ങളിൽ വകുപ്പുകളിൽ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സൂപ്രണ്ടന്റ്, സി ആൻഡ് എജിയിൽ ഡിവിഷണൽ അക്കൗണ്ടന്റ്, എൻഐയിൽ സബ് ഇൻസ്പക്ടർ,സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷനിൽ ജൂനിയർ സ്റ്റാറ്റിക്കൽ ഓഫീസർ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട്., സിആൻഡ്എജിയിൽ ഓഡിറ്റർ, മറ്റു മന്ത്രാലയങ്ങളിൽ ഓഡിറ്റർ, സിജിഡിഎയിൽ ഓഡിറ്റർ, സി ആൻഡ്എജിയിൽ അക്കൗണ്ടന്റ്, മറ്റു മന്ത്രാലയങ്ങളിൽ/ വകുപ്പുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്, കേന്ദ്ര സർക്കാർ ഓഫീസുകളിൽ സീനിയർ സെക്രട്ടറിയറ്റ് അസി./ യുഡിക്ലർക്, സിബിഡിടി ടാക്സ് അസി, സിബിഐസിയിൽ ടാക്സ് അസി., സെൻട്രൽ ബ്യൂറോ ഓഫ് നർകോടിക്സിൽ സബ് ഇൻസ്പക്ടർ, ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ യുഡി ക്ലർക് എന്നിങ്ങനെ 34 തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം.
ഓരോ തസ്തികയിലേക്കുമുള്ള പ്രായം വിജ്ഞാപനത്തിലുണ്ട്. രാജ്യത്തെ ഒമ്പത് റീജണുകളിലായി വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. നാലു ഘട്ടങ്ങളായാണ് പരീക്ഷ. ഒന്നും രണ്ടും ഘട്ടം കംപ്യൂട്ടറധിഷ്ഠിതം മൂന്നാംഘട്ടം പേപ്പറിൽ എഴുതുന്ന രീതിയിലും നാലാംഘട്ടം സ്കിൽ ടെസ്റ്റുമാണ്.
കേരളവും ലക്ഷദ്വീപും കർണാടകവുമുൾപ്പെടുന്ന കർണാടക, കേരള റീജണിൽ ബെൽഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുർഗി, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കവരത്തി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, “E” Wing, Kendriya Sadan, Koramangala, Bengaluru, Karnataka560034 (www.ssckkr.kar.nic.in). https://ssc.nic.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25 .
മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ
മിൽമയുടെ കീഴിലുള്ള എറണാകുളം റീജിയണൽ കോ‐ഓപറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്രണ്ടന്റ്(എൻജിനിറയർ) 5, ടെക്നിക്കൽ സൂപ്രണ്ടന്റ് (ഡെയ്റി) 6, ഡെയ്റി കെമിസ്റ്റ്/ ഡെയ്റി ബാക്ടീരിയോളജിസ്റ്റ് 6, അസി. മാർക്കറ്റിങ് ഓഫീസർ 6, അസി. അക്കൗണ്ടസ് ഓഫീസർ 2, അസി. പേഴ്സണൽ ഓഫീസർ 3, സിസ്റ്റം സൂപ്പർവൈസർ 2, മാർക്കറ്റിങ് ഓർഗനൈസർ 3, ജൂനിയർ സൂപ്പർവൈസർ പി ആൻഡ് ഐ 10, ലാബ് അസി. 3, ടെക്നീഷ്യൻ(ബോയിലർ) ഗ്രേഡ് രണ്ട് 5, ടെക്നീഷ്യൻ (റെഫ്രിജറേഷൻ) ഗ്രഡ് രണ്ട് 6, ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) 8, ടെക്നീഷ്യൻ (ജനറൽ) 3, ഡ്രൈവർ ഗ്രേഡ് രണ്ട് 6, പ്ലാന്റ് അറ്റൻഡർ 50 എന്നിങ്ങനെയാണ് ഒഴിവ്. www.milma.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 11.
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽ
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) 7, അസി. മാനേജർ (ടെക്നിക്കൽ) 3, എൻജിനിയർ(ടെക്നിക്കൽ) 105, അസി. എൻജിനിയർ (ടെക്നിക്കൽ) 40, ടെക്നീഷ്യൻ 2, ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) 2, ഓഫീസർ (ഫിനാൻസ്) 10, അസി. ഓഫീസർ( ഫിനാൻസ്) 7, അസിസ്റ്റന്റ്(ഫിനാൻസ്) 3, ഡെപ്യൂട്ടി മാനേജർ(ഫിനാൻസ്) 3, ഡെപ്യൂട്ടി മാനേജർ (സോഷ്യൽ) 1, അസി. മാനേജർ(ഇന്റർനാഷണൽ ബിസിനസ്) 1, ഓഫീസർ (ഇന്റർനാഷണൽ ബിസിനസ്) 1, അസി. മാനേജർ( സിഎസ്) 2, ഓഫീസർ (സിഎസ്) 1, അസി. മാനേജർ(ലീഗൽ) 1, ഓഫീസർ(എച്ച്ആർ) 7, അസി. ഓഫീസർ (എച്ച്ആർ) 2, അസി. മാനേജർ(ഐടി) 2, എൻജിനിയർ (ഐടി) 6, ഓഫീസർ 1, അസി. ഓഫീസർ 5, അസി. മാനേജർ(ഐടി) 2, എൻജിനിയർ(ഐടി) 6, ഓഫീസർ 1, അസി. ഓഫീസർ 5, അസി. മാനേജർ 3, ഓഫീസർ (പിആർ) 3, അസി. ഓഫീസർ (പ്രൈവറ്റ് സെക്രട്ടറി) 1, അസിസ്റ്റന്റ് (ജനറൽ) 15, ഡാറ്റ എൻട്രി ഓപറേറ്റർ 4 എന്നിങ്ങനെ ആകെ 235 ഒഴിവുണ്ട്. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. : eeslindia.org വഴി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയന്റിസ്റ്റ്/ എൻജിനിയർ തസ്തികയിൽ 327 ഒഴിവുണ്ട്. ഇലക്ട്രോണിക്സ് 131, മെക്കാനിക്കൽ 135, കംപ്യൂട്ടർ സയൻസ് 58, ഇലക്ട്രോണിക്സ്(ഓട്ടോണമസ്ബോഡി) 03 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ബിഇ/ബിടെക്. ഉയർന്ന പ്രായം 35. 2019 നവംബർ നാലിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 4. വിശദവിവരത്തിന് www.isro.gov.in
എയർ ഇന്ത്യ എൻജിനിയറിംഗ്സർവീസ് ലിമിറ്റഡിൽ
എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസ് ലിമിറ്റഡിൽ അസിസ്റ്റന്റ് സൂപ്പർവൈസർ (ജനറൽ അഡ്മിൻ/ഫിനാൻസ്/എംഎംഡി) തസ്തികയിൽ 170 ഒഴിവുണ്ട്. യോഗ്യത ബിരുദം, എൻജിനിയറിങ്/ എയർക്രാഫ്റ്റ് മെയിന്റനൻസ്/കംപ്യൂട്ടർ സയൻസ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ. ഉയർന്ന പ്രായം 33, 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ സ്കിൽ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. രജിസ്ട്രേഷൻ തുടങ്ങി. http://aiesl.assistantsupervisor.parakh.online വഴി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 5.
ഐ.ടി.ഐ ലിമിറ്റഡിൽ
ബംഗളൂരു ഐടിഐ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ( ടെക്/പ്രോജക്ട്സ്), ജിഎം എച്ആർ/ ഫിനാൻസ്/ സ്റ്റാർട് അപ് ഹബ്, എജിഎം സെൽ ടെക്/ ഡാറ്റ സെന്റർ, ഡെന്റിസ്റ്റ്, മാത്തമറ്റിഷ്യൻ, സിഎംഎ ട്രെയിനീസ്, റിസപ്ഷനിസ്റ്റ്, പേഴ്സണൽ സെക്രട്ടറി, ട്രേഡ് സർടിഫിക്കറ്റ് ഹോൾഡേഴ്സ് ഇൻ ഇലക്ട്രീഷ്യൻ/മിൽറൈറ്റ് മെക്കാനിക്/ഫിറ്റർ/വെൽഡർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. വിശദവിവരത്തിന് www.itiltdindia.com
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. 233 ഒഴിവുണ്ട്. സശക്യൂരിറ്റി ഇൻസ്പക്ടർ 13, ജൂനിയർ ഓഫീസർ 1, ജൂനിയർ കെമിസ്റ്റ് ട്രെയനി 6, ടെക്നിക്കൽ അസി. ട്രെയിനി 201(കെമിക്കൽ 113, മെക്കാനിക്കൽ 27, ഇലക്ട്രിക്കൽ 36, ഇൻസ്ട്രുമെന്റേഷൻ 25), ഡ്രാഫ്റ്റ്സ് മാൻ ട്രെയിനി 1, ട്രെയിനി അസി. (ഫിനാൻസ്) 2, ട്രെയിനി അസി.(മെറ്റീരിയൽസ്) 4, ട്രെയിനി അസി.(ഹിന്ദി) 4, ട്രെയിനി അസി. 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ഡിപ്ലോമ. ഉയർന്ന പ്രായം, മറ്റ് വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ www.mrpl.co.in വഴി ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 9.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡമോളജിയിൽ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിൽ പ്രൊജക്ട് സൈന്റിസ്റ്റ്, ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ളാർക്ക്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്ക്: www.nie.gov.in