സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1, 314 ഒഴിവുണ്ട്. പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം.യോഗ്യത: ബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. കോൺസ്റ്റബിൾ/ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ റെഗുലർ സർവീസിൽ പരിശീലനം ഉൾപ്പെടെ ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കണം.ശാരീരിക യോഗ്യതകൾ: ഉയരം 167 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ 80 സെമീ. അഞ്ച് സെമീ വികസിപ്പിക്കാൻ കഴിയണം.
പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ഭാരം. കണ്ണട ഇല്ലാതെ മികച്ച കാഴ്ച ശക്തി. കൂട്ടിമുട്ടുന്ന കാൽമുട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ എന്നിവ പാടില്ല.പ്രായം: 35 വയസ്.തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനു മുമ്പ് ഉദ്യോഗാർഥിയുടെ ഫോട്ടോ, ഒപ്പ്, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് കംപ്യൂട്ടർ സൂക്ഷിക്കണം.
ഇവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
കേരളത്തിൽനിന്നുള്ള അപേക്ഷകർ ചെന്നൈ ആസ്ഥാനമായ സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജിക്കാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒൻപത്.
പോണ്ടിച്ചേരി സർവകലാശാലയിൽ
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ 179 അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ - 44, അസോസിയേറ്റ് പ്രൊഫസർ - 68, അസിസ്റ്റന്റ് പ്രൊഫസർ - 67 എന്നിങ്ങനെയാണ് ഒഴിവുകൾ.യോഗ്യത: യുജിസി/ എഐസിടിഇ/ എൻസിടിഇ അല്ലെങ്കിൽ പോണ്ടിച്ചേരി സർവകലാശാലാ മാനദണ്ഡ പ്രകാരമുള്ള മറ്റ് യോഗ്യതകൾ ഉള്ളവരായിരിക്കണം അപേക്ഷാർഥികൾ. വിവിധ പഠനവിഭാഗങ്ങളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചവിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.ശമ്പളംപ്രൊഫസർ: 1,44,200 - 2,18,200 രൂപഅസോസിയേറ്റ് പ്രൊഫസർ: 1,31,400 - 2,17,100 രൂപഅസിസ്റ്റന്റ് പ്രൊഫസർ: 57,700 - 1,82,400 രൂപ. www.pondiuni.edu.in/careers എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഷോട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് അതാത് ഡിപ്പാർട്ട്മെന്റുകളിൽ അഭിമുഖമുണ്ടായിരിക്കും. നിയമനം സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.അപേക്ഷാ ഫീസ്:എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല.ഒബിസി, ഇഡബ്ല്യൂഎസ്, പൊതു വിഭാഗങ്ങൾക്ക് 1000 രൂപ.ഒബിസി, ഇഡബ്ല്യൂഎസ്, പൊതു വിഭാഗങ്ങളിൽപ്പെടുന്ന വനിതാ അപേക്ഷകർക്ക് 500 രൂപ.ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ നാല്. കൂടുതൽ വിവരങ്ങൾക്ക് www.pondiuni.edu.in/careers കാണുക.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ വിഭാഗത്തിൽ അവസരം. മാനേജർ (മാർക്കറ്റിങ് റിയൽ എസ്റ്റേറ്റ് ആൻഡ് ഹൗസിങ്), മാനേജർ (ബിൽഡർ റിലേഷൻസ്), മാനേജർ (പ്രൊഡ്ര്രക് ഡവലപ്മെന്റ് ആൻഡ് റിസർച്ച്), മാനേജർ (റിസ്ക് മാനേജ്മെന്റ്), മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്), സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (കംപ്ലെയിന്റ്സ്), സീനിയർ എക്സിക്യുട്ടീവ്ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻ (കറസ്പോണ്ടന്റ് റിലേഷൻസ്), സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (സ്ട്രാറ്റജി), സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (എഫ്.ഇ.എം.എ. കംപ്ലെയിൻസ്) എക്സിക്യുട്ടീവ് (എഫ്.ഐ. ആൻഡ് എം.എം.) സീനിയർ എക്സിക്യുട്ടീവ് (സോഷ്യൽ ബാങ്കിങ് ആൻഡ് സി.എസ്.ആർ.), മാനേജർ (എനി ടൈം ചാനൽസ്), മാനേജർ (അനലിസ്റ്റ്എഫ്.ഐ.), ഡെപ്യൂട്ടി മാനേജർ (അഗ്രിസ്പെഷ്യൽ) മാനേജർ അനലിസ്റ്റ്, സീനിയർ എക്സിക്യുട്ടീവ് (റീടെയ്ൽ ബാങ്കിങ്) എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആകെ 67 ഒഴിവുകളാണുള്ളത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :www.sbi.co.inഅവസാന തീയതി : നവംബർ 6 സെൻട്രൽ കോൾ ഫീൽഡ്സിൽ പൊതുമേഖലാസ്ഥാപനമായ കോൾഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സെൻട്രൽ കോൾ ഫീൽഡ്സിൽ 75 ജൂനിയർ ഓവർമാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.വിശദവിവരങ്ങൾക്ക്: www.centralcoalfields.in
തമിഴ്നാട് മെഡിക്കൽ സർവീസസിൽ
തമിഴ്നാട് മെഡിക്കൽ സർവീസസിൽ വില്ലേജ് ഹെൽത്ത് നഴ്സ്/ ഓക്സിലറി നഴ്സ് മിഡ്വൈഫ് തസ്തികയിലേക്ക് വനിത നഴ്സുമാർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. എഎൻഎമും, തമിഴ്നാട് നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമാണ് യോഗ്യത. അപേക്ഷകർക്ക് തമിഴ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. 1234 ഒഴിവുകൾ ആണുള്ളത്. നിയമനം താത്കാലികമായിരിക്കും. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ വായിച്ചുമനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.mrb.tn.gov.in. അവസാന തീയതി : നവംബർ 13
കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ്
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം.വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി/പൈലറ്റ്, നാവിഗേറ്റർ/ഒബ്സേർവർ, ടെക്നിക്കൽ ബ്രാഞ്ച്, നിയമം എന്നിവയിലേക്ക് കമ്മീഷൻഡ് തസ്തികളിലേക്ക് പുരുഷൻമാരേയും. ഷോർട്ട് സർവീസ് തസ്തികയായ ജനറൽ ഡ്യൂട്ടിയിലേക്ക് സ്ത്രീകളെയും ഷോർട്ട് സർവീസ് പൈലറ്റ് തസ്തികയിലേക്ക് സ്ത്രീകളേയും പുരുഷൻമാരേയുമാണു ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ അയയ്ക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റിൽനിന്നും ഓൺലൈനായി അപേക്ഷാ അയയ്ക്കാവുന്നതാണ്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കൊച്ചിൻ ഷിപ്പ്യാഡിൽ 724 ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്യാഡിൽ വിവിധ വിഭാഗങ്ങളിലായി 724 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 671 ഒഴിവുകൾ കൊച്ചിയിലെ വർക്ക്മെൻ (കരാർ നിയമനം) വിഭാഗത്തിലാണ്. ശേഷിക്കുന്ന ഒഴിവുകൾ മുംബൈയിലെ ഷിപ്പ് റിപ്പയർ യൂണിറ്റിലെ വർക്ക് മെൻ, സൂപ്പർവൈസറി തസ്തികകളിലാണ്. വർക്ക് മെൻ തസ്തികകളിൽ 45, സൂപ്പർവൈസറി കേഡറിൽ എട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
വർക്ക്മെൻ (കൊച്ചി) ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഷീറ്റ് മെറ്റൽ വർക്കർ 17, വെൽഡർ 30 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ് ഏഴ് ഒഴിവ്, സ്റ്റോർ കീപ്പർ ഒരു ഒഴിവ്. വെൽഡർ കം ഫിറ്റർ (മെക്കാനിക്ക് ഡീസൽ) അഞ്ച് ഒഴിവ്. ഷിപ്പ്റൈറ്റ് വുഡ് മൂന്ന് ഒഴിവ്, സെമി സ്കിൽഡ് റിഗ്ഗർ രണ്ട് ഒഴിവ്, ഫയർമാൻ രണ്ട് ഒഴിവ്, ജൂനിയർ സേ്ര്രഫി അസിസ്റ്റന്റ് രണ്ട് ഒഴിവ്, അസിസ്റ്റന്റ് എൻജിനീയർ മൂന്ന് ഒഴിവ്, അസിസ്റ്റന്റ് ഫയർ ഓഫീസർ ഒരു ഒഴിവ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രണ്ട് ഒഴിവ്, അക്കൗണ്ടന്റ് രണ്ട് ഒഴിവ്.200 രൂപയാണ് ഫീസ്. എല്ലാ തസ്തികകളിലും 45 വയസാണ് ഉയർന്ന പ്രായം.www.cochinshipyard.com വെബ്സൈറ്റിൽ വിശദ വിവരങ്ങൾ നൽകിയിട്ടുണ്ട്.
ഫാക്ടിൽ
ഫെർട്ടിലൈസേർസ് ആൻഡ് കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ, ടെക്നീഷ്യൻ, തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കണ്ട അവസാന തീയതി : നവംബർ 15 . വിശദവിവരങ്ങൾക്ക്:fact.co.in
യു.പി.യു.എം.എസ്
ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (യു.പി.യു.എം.എസ്), സേയ്ഫയി, ഇറ്റാവ നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്റ്റാഫ് നഴസ്: 100 ഒഴിവ്. (ജനറൽ-50, ഒബിസി- 27, എസ്സി-21, എസ്ടി-02).പ്രായം: 40 വയസ്.ശമ്പളം: 44,900- 1,42,400 രൂപ.യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് ജനറൽ നഴ്സിംഗ് ഡിപ്ലോമയും മിഡ്വൈഫറിയും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. ബിഎസ്സി നഴ്സിംഗും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെ എ ഗ്രേഡ് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി രജിസ്ട്രേഷനും.ഫീസ്: 1000 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപ.അപേക്ഷിക്കേണ്ട വിധം: www.upums.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 വൈകുന്നേരം അഞ്ച്.