
പൂച്ചസ്നേഹം നല്ലതുതന്നെ. പക്ഷേ അല്പപം ശ്രദ്ധ വേണം. അലർജിയുണ്ടാകുന്നതാണ് കാരണം. ശ്വാസംമുട്ടൽ, തുമ്മൽ, ചുമ, കണ്ണിന് ചൊറിച്ചിൽ, ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും എന്നിവയാണ് ലക്ഷണങ്ങൾ. അലർജി ഗുരുതരമാകുന്ന അവസ്ഥയാണ് അനഫിലാക്സിസ്. അപ്പോൾ ശ്വാസോച്ഛ്വാസത്തിന് പ്രയാസമുണ്ടാവുകയും ബി.പി താഴുകയും ചെയ്യും. ലക്ഷണം കണ്ടാലുടൻ വൈദ്യസഹായം തേടുക.
കുഞ്ഞുങ്ങളെ ബാധിച്ചാൽ ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസം, ചർമ്മത്തിൽ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. കുഞ്ഞുങ്ങളെ പൂച്ചകളുമായി ഇടപഴകാൻ അനുവദിക്കരുത്. കാർപ്പെറ്റ്, ബെഡ്, ഫർണീച്ചറുകൾ, ഡൈനിംഗ് ഏരിയ എന്നിവിടങ്ങളിൽ നിന്നും പൂച്ചകളെ അകറ്റുക. പൂച്ചകൾക്ക് ഉമ്മ കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കുക. കൈയിലെടുത്തതിന് ശേഷം കൈകഴുകുക.
പൂച്ചയുടെ രോമം ദിവസവും ബ്രഷ് ചെയ്യുന്നത് അമിതമായി രോമം പൊഴിയുന്നത് തടയും. വീടിന്റെ പരിസരത്ത് നിന്നും അകന്നുവേണം ഇത് ചെയ്യാൻ. ഇല്ലെങ്കിൽ രോമം വായുവിൽ പടരും.