തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികൾ ദുരൂഹമായി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികളെ വെറുതെവിട്ടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന വിമർശനങ്ങൾ ധാരാളമായി ഉയർന്നിരുന്നു. ഇപ്പോഴിതാ പിണറായി സർക്കാരിന് പിന്തുണയുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഇത്തരം പുകമറകൾ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നതെന്നും, അതു കൊണ്ടുതന്നെ വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടിയിരിക്കുമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കേരളത്തിലെ നാട്ടുജിവിതങ്ങളോടും സാസ്കാരിക ലോകത്തോടും ഒന്നും പ്രതികരിക്കാതെ വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരക്ഷരം മിണ്ടാതെ കിട്ടുന്ന സമയങ്ങളിൽ അവരെ ന്യായീകരിച്ച് നഷ്ടപ്പെട്ട സവർണ്ണകാലത്തിന്റെ കഥകൾ കേട്ട വളർന്ന ഒരു കൂട്ടവും പഴയ നക്സലൈറ്റ് പദവി ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന കുറച്ചാളുകളും പിണറായി വിജയനെതിരെ കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ ഉണ്ടയില്ലാ വെടിയുമായി ഇറങ്ങാറുണ്ട്... ഇത്തരം പുകമറകൾ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നത് ... അതു കൊണ്ടുതന്നെ വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടിയിരിക്കും.. കേസിലെ നടത്തിപ്പിൽ കടന്നു കൂടിയ എല്ലാ പ്രതിലോമശക്തികളെയും പുറത്ത് നിർത്തി നിയമത്തിന്റെ വഴിയിലൂടെ അത് നീതിയുടെ മടിത്തട്ടിലേക്ക് മുന്നോട്ട് പോവുക തന്നെ ചെയ്യും... പക്ഷെ നിങ്ങൾ അപ്പാപ്പം കിട്ടുന്നവരെ കൂടെ കുട്ടി എല്ലാ അവസരങ്ങളും ഉപയോഗിക്കണം... അതിനെയെല്ലാത്തിനേയും നേരിടാൻ ലോകത്തിനു മുഴുവൻ പ്രതിക്ഷയേകി ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ നെഞ്ചും വിരിച്ച് നിൽക്കുന്നുണ്ടാവും... അതല്ലാ നിങ്ങളുടെ ഉണ്ടയില്ലാ വെടികളാണ് ലക്ഷ്യം കാണുന്നതെങ്കിൽ ആ വിജയാഘോഷത്തിന്റെ അവസാനം നിങ്ങളൊറ്റക്കാവുമ്പോൾ ഉറപ്പായും അന്ന് നിങ്ങൾ സ്വപ്നം കാണും...ആ സഖാക്കൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ...