guruvayoor

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പശുവിനെയും പശുക്കുട്ടിയെയും നടയിരുത്തുന്ന വഴിപാട് നിറുത്തലാക്കാൻ ദേവസ്വം തീരുമാനിച്ചു. പശു തൊഴുത്തുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടയിരുത്തൽ വഴിപാട് നിറുത്തലാക്കിയത്. പകരം ദേവസ്വത്തിൽ പതിനായിരം രൂപ അടയ്ക്കുന്നവർക്ക് പശുവിനെയും കുട്ടിയെയും പ്രതീകാത്മകമായി നടയിരുത്തുന്നതിന് സൗകര്യമൊരുക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.

പാപങ്ങളെ ഇല്ലായ്മ ചെയ്യുന്ന പരിഹാരക്രിയക്കുമാണ് ക്ഷേത്രങ്ങളിൽ ഭക്തർ മൃഗങ്ങളെ നടയ്ക്കിരുത്തുന്നത്. സാധാരണയായി കാള, പശു, ആട് എന്നിവയെ നടയ്ക്കിരുത്താറുണ്ട്. മുൻപ് ഗുരുവായൂരിൽ ആനയെ നടയ്ക്കിരുത്തിയിരുന്നു. എന്നാൽ നടയ്ക്കിരുത്തുന്ന ആനകളെ പരിപാലിക്കുന്നതിന് വൻ തുക ആവശ്യമായി വന്നതോടെയാണ് ഈ പതിവ് നിർത്തലാക്കിയത്.

ശിക്ഷേത്രങ്ങളിൽ കാളക്കുട്ടികളേയും വിഷ്ണു ക്ഷേത്രങ്ങളിൽ പുശുക്കളേയും ദേവീക്ഷേത്രങ്ങളിൽ ആടുകളേയും നടക്കിരുത്തും. എന്നാൽ ഭക്തർക്കിഷ്ടംപോലെ ആനകളെ നടയ്ക്കിരുത്തുന്നതും പതിവുള്ള കാര്യങ്ങളാണ്. ഇപ്രകാരമെല്ലാംചെയ്താൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് വിശ്വാസം. ഇപ്രകാരം നടയിരുത്തുന്ന കന്നുകളുടെ സംരക്ഷണചുമതല അതാത് അമ്പലങ്ങൾക്കാണ്. അമ്പലത്തിൽ നിന്നും ഭക്തജനങ്ങളിൽനിന്നും തീറ്റകൾ നിർബാധം ഇവയ്ക്കുലഭിക്കുന്നു. മഹാക്ഷേത്രങ്ങളിൽ ആനയെനടയ്ക്കിരുത്തുന്നതും പതിവാണ്.