basheer-bashi-second-mrg

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് സ്ക്രീനിൽ സജീവമാകാൻ ഒരുങ്ങുന്ന ബഷീർ ബഷി, കുടുംബസമേതം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യൽ മീഡിയയിലും താരമായിക്കഴിഞ്ഞു.

അതേസമയം,​ രണ്ട് വിവാഹം കഴിച്ചതിന് ബഷീറിനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. സുഹാന,​മഷൂറ എന്നിവരാണ് താരത്തിന്റെ ഭാര്യമാർ. ആദ്യ ഭാര്യയിൽ രണ്ട് കുട്ടികളുമുണ്ട്. ഇപ്പോഴിതാ തനിക്ക് മഷൂറയോട് ഇഷ്ടം തോന്നിയപ്പോൾ ആദ്യ ഭാര്യ സുഹാനയോട് അക്കാര്യം പറഞ്ഞതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബഷീർ ബഷി.

'എനിക്ക് മഷൂറയോട് ഇഷ്ടം തോന്നിയപ്പോൾ ഞാനത് സുഹാനയുടെ അടുത്ത് തുറന്ന് പറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോൾ ഏതൊരു ഭാര്യയേയും പോലെ അവൾക്കും വിഷമം ഉണ്ടായിരുന്നു. അപ്പോൾ ഞാനവളോട് ചോദിച്ചു,​ നീ കരച്ചിലും ബഹളമൊക്കെ ഉണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോകാതിരിക്കുമെന്ന് തോന്നുന്നുണ്ടോ?​ ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്ന് പറയുന്നില്ലേ?​പതിയെ അവൾക്ക് മനസിലായി ഞാൻ പറയുന്നതാണ് ശരിയെന്ന്. സുഹാനയോടുള്ള സ്നേഹത്തിൽ ഒരു കുറവുപോലും ഞാൻ കാണിച്ചിട്ടില്ല. അങ്ങനെ അവൾ വിവാഹത്തിന് സമ്മതിക്കുകയായിരുന്നും'- ബഷീർ ബഷി പറഞ്ഞു.

വിവാഹത്തിന് മഷൂറയുടെ വീട്ടുകാർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നെന്നും,​ പിന്നീട് സുഹാന സമ്മതിച്ചാൽ വിവാഹം നടത്തിത്തരാമെന്ന് അവർ പറയുകയായിരുന്നെന്നും താരം പറയുന്നു. മഷൂറയുടെ പിതാവ് നേരിട്ട് വന്ന് സുഹാനയോട് സംസാരിച്ച ശേഷമാണ് വിവാഹം നടത്തിത്തന്നതെന്നും ബഷീർ ബഷി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.