kaumudy-news-headlines

1. വാളയാര്‍ കേസില്‍ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയം എന്ന് കോടതി. പത്ത് ചാര്‍ജുകളില്‍ 8 എണ്ണം തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. 13 വയസുകാരി തൂങ്ങി മരിച്ചതു തന്നെ. പ്രോസിക്യൂഷന്‍ ഉന്നയിച്ചത് പെണ്‍കുട്ടി മുന്‍പ് പീഡിപ്പിക്ക പെട്ടിരുന്നു എന്ന വാദം. പീഡനം നടത്തിയതിന്റെ തെളിവുകള്‍ ഹാജരാക്കിയില്ല. 28 സാക്ഷികളെ വിസ്തരിച്ചു എങ്കിലും തെളിവ് കണ്ടെത്താന്‍ പ്രോസിക്യൂഷന് ആയില്ല എന്നും കോടതി


2. പ്രതികള്‍ക്ക് എതിരെ ചാര്‍ജ് ചെയ്ത 10 കുറ്റങ്ങളില്‍ 8 എണ്ണം തെളിയിക്കാന്‍ ആയില്ല. പീഡനം നടന്നിട്ടുണ്ട് എങ്കില്‍ പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം ആയിരുന്നു. സാക്ഷി മൊഴികള്‍ പരസ്പര വിരുദ്ധം. സാക്ഷികളെ പൊലീസ് തന്നെ പടച്ചുണ്ടാക്കിയത് ആണ്. പ്രതികളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് അറസ്റ്റിന് ശേഷം എന്നും പാലക്കാട് പോക്‌സോ കോടതിയുടെ വിധി പ്രസ്താവം
3. അതിനിടെ, കേസില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് പെണ്‍കുട്ടികളുടെ അമ്മ. തന്റെ മക്കളെ കൊലപ്പെടുത്തിയതില്‍ കോടതി വിധിയക്ക് എതിരെ അപ്പീല്‍ അല്ല പുരനരന്വേഷണം ആണ് വേണ്ടത് എന്ന് അമ്മ. മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും എന്നും മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചകള്‍ സംഭവിച്ചു എന്ന വിലയിരുത്തലില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. പ്രതിഷേധം കണക്കിലെടുത്ത് ആരോപണ വിധേയരായ സി.ഡബ്ല്യൂ.സി ചെയര്‍മാനെ സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റി. പുനരന്വേഷണം ഉള്‍പ്പെടെ എന്ത് കാര്യത്തിനും തയ്യാര്‍ എന്നാണ് സര്‍ക്കാര്‍ വാദം. പെണ്‍കുട്ടികള്‍ ക്രൂരമായി പിഡിപ്പിക്കപ്പെട്ട കേസില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെ നടപടി എടുക്കാനാണ് സാധ്യത
4. മഞ്ചക്കണ്ടി മേഖലയില്‍ നടന്ന മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ എന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റുകള്‍ക്ക് എതിരെ തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തത് സ്വയം രക്ഷയ്ക്ക് എന്ന് മുഖ്യമന്ത്രി. ആദ്യം വെടി വച്ചത് മാവോയിസ്റ്റുകള്‍. എ.കെ 47 അടക്കം ഉള്ള ആയുധങ്ങള്‍ മാവോയിസ്റ്റുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഉള്ളവര്‍ വന്ന് ഇവിടത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രിയുടെ താക്കീത്. ഏത് സാഹചര്യത്തിലും മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നത് ദു:ഖകരം എന്നും മുഖ്യമന്ത്രി.
5. ഭരണകൂടത്തിന്റെ ആയുധങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യില്ല. അത് നിങ്ങളുടെ രീതി ആണെന്നും നിയമസഭയില്‍ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി തുറന്നടിച്ചു. മാവോയിസ്റ്റുകളെ ആരും പവിത്രീകരിക്കേണ്ട. മാവോയിസ്റ്റുകളെ നേരിട്ടതില്‍ വീഴ്ച ഉണ്ടോ എന്ന് തുറന്ന മനസോടെ പരിശോധിക്കും. മാവോയിസ്റ്റ് ആയത് കൊണ്ട് കേരളത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു എന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
6. അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ എന്ന് ആദിവാസി നേതാവ് മുരുകനും പറഞ്ഞിരുന്നു. കൊല്ലുപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാര്‍ ആയിരുന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നത് ആയും മുരുകന്റെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് വേട്ടയില്‍ കടുപ്പിച്ച് തന്നെയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങള്‍ കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്താന്‍ കഴിയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. സര്‍ക്കാരിന്റെത് കിരാത നടപടി എന്ന് ചെന്നിത്തല. സര്‍ക്കാര്‍ തെറ്റ് തിരുത്തണം എന്നും പ്രതിപക്ഷ നേതാവ്.
7. പാലായില്‍ കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നടപടി തുടങ്ങി സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നു എന്ന് വിവരം. നടപടി, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ. പൊലീസ് അന്വേഷണം ഇഴഞ്ഞ് പോകുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ആണ് പെട്ടന്നുള്ള നടപടി
8. പ്രതിപ്പട്ടികയില്‍ ഉള്ളത് ജാവലിന്‍ ഹാമര്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാര്‍, റഫറിമാര്‍ ഉള്‍പ്പെടെ നാലുപേര്‍. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണന്‍ കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരെ പാലായിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാം എന്നരിക്കെ ആ ദിവസം തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ ആണ് തീരുമാനം. മനപൂര്‍വം അല്ലാത്ത നരഹത്യാ കുറ്റം ആണ് പ്രതികള്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത്
9. ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. കൊല്ലപ്പെട്ടവര്‍ എല്ലാം പശ്ചിമ ബംഗാള്‍ തൊഴിലാളികള്‍ എന്ന് കാശ്മീരി പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ആയുധ ധാരികള്‍ ആയ ഭീകരര്‍ അതിക്രമിച്ചു കയറി വെടി ഉതിര്‍ക്കുക ആയിരുന്നു. കൊല്ലപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എല്ലാ സഹയങ്ങളും ചെയ്ത് നല്‍കും എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി