മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അരാധകരുടെ കാര്യത്തിലും താരം തന്നെയാണ് ഏറ്റവും മുന്നിൽ. സിനിമ മേഖലയുമായി ബന്ധമുള്ള ഒരുപാട് പേർ തന്നെ പല അഭിമുഖങ്ങളിലായി മോഹൻലാലിനോടുള്ള ആരാധന തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ മിക്ക ആരാധകരും മോഹൻലാലിനോടുള്ള ആരാധന മൂത്ത് പലതും ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ മോഹൻലാലിനോടുള്ള ആരാധന കാരണം അദ്ദേഹം നടന്നുപോയ വഴിയിലെ മണ്ണ് വാങ്ങി സൂക്ഷിച്ച അളെ കുറിച്ച് കേട്ടിട്ടുണ്ടോ?​ എന്നാൽ അങ്ങനെ ഒരാൾ ഉണ്ട്. ഒപ്പത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വച്ച ബേബി മീനാക്ഷിയുടെ അച്ഛനാണ് ആ ആരാധകൻ. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെയാണ് മീനാക്ഷിയുടെ അച്ഛൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

കുഞ്ഞുനാളുമുതൽ മോഹൻലാലിന്റെ വലിയ ആരാധകനായിരുന്നു. അതിനെ തുടർന്നാണ് കാർ വാങ്ങിച്ചപ്പോൾ മോഹൻലാലിന്റെ കാറിന്റെ നമ്പറായ 2255 ഇട്ടത്. ചെറുപ്പം മുതൽ മോഹൻലാലിന്റെ സിനിമകളാണ് തീയേറ്ററിൽ പോയി കണ്ടത്. അന്ന് മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണ് പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്നെന്നും മീനാക്ഷിയുടെ അച്ഛൻ പറയുന്നു. ലാലേട്ടന്റെ വീടിനടുത്തുള്ള ഒരു ബന്ധു എടുത്ത് തന്ന മണ്ണാണെന്ന് പറഞ്ഞാണ് അന്നത് വാങ്ങിച്ചിരുന്നതെന്ന് മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു.

meenakshi-