സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സുരഭി ലക്ഷ്മി. ഒരു സ്വകാര്യ ചാനലിലെ 'താത്താ' വേഷത്തിലൂടെയാണ് താരം ശ്രദ്ധേയമായത്, ശേഷം നിരവധി ചിത്രങ്ങളിലൂടെയും സുരഭി ജനങ്ങൾക്ക് പ്രിയങ്കരിയായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമുൾപ്പെടെ നിരവധി അവാർഡുകളും നേടി. സുരഭിലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ടപ്പോൾ സുരഭി തന്നെയാണോ ഇതെന്ന് ആരാധകർക്ക് ആദ്യം വിശ്വസിക്കാൻ പോലും പറ്റിയില്ല. ഷോട്ടോഷോട്ട് ചിത്രങ്ങളെല്ലാം തന്നെ മനോഹരമായിട്ടുണ്ടെന്നാണ് അവർ പറയുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ നാട്ടുകാരിയാണ് സുരഭി. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്‌ണനും രാധയും എടുത്ത സമയത്ത് തന്നെയാണ് അദ്ദേഹം നായികയായി വിളിച്ചിരുന്നതെന്ന് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സുരഭി വെളിപ്പെടുത്തിയിരുന്നു. അപ്പോൾ കാലടിയടിൽ തന്റെ എക്‌സാം നടക്കുകയായിരുന്നതിനാലാണ് അതിൽ അഭിനയിക്കാൻ കഴിയാതിരുന്നതെന്നും താരം പറഞ്ഞിരുന്നു.