ലക്‌നൗ: പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ച് ബിസിനസുകാരനും ഭാര്യയും ദീപാവലി ആഘോഷിച്ച സംഭവം വിവാദമാകുന്നു. ഉത്തർ പ്രദേശിലെ റായ് ബറേലിയിലുള്ള ഇസത് നഗറിൽ വച്ചാണ് സംഭവം നടന്നത്. തങ്ങളുടെ മക്കൾ ഒപ്പം നിൽക്കുമ്പോഴാണ് ദീപാവലി ആഘോഷത്തിന് കൊഴുപ്പ് കൂട്ടാനായി ബിസിനസുകാരനായ അജയ് മെഹ്‌തയും ഭാര്യയും ആകാശത്തേക്ക് വെടിവച്ച് ദീപാവലി ആഘോഷിച്ചത്. ഇത് പോരാഞ്ഞ് ഹിന്ദി ക്ലാസിക് സിനിമയായ 'ഷോലേ'യിലെ പ്രശസ്തമായ 'തേരാ ക്യാ ഹോഗാ കാലിയാ' എന്ന ഡയലോഗും ഇയാൾ വിളിച്ചുപറയുന്നുണ്ട്.
മെഹ്‌തയുടെ തങ്ങളുടെ വീടുകളിൽ അഭയം തേടുകയായിരുന്നു. പ്രവർത്തിയിൽ പരിഭ്രാന്തരായ സമീപവാസികൾ ഉടൻ തന്നെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ താനും ഭാര്യയും കളിത്തോക്കുപയോഗിച്ചാണ് വെടിവച്ചതെന്നാണ് അജയ് മെഹ്‌ത പറയുന്നത്. ഇത് സംബന്ധിച്ച് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇയാൾ ഉപയോഗിച്ചത് യാഥാർത്ഥ പിസ്റ്റളാണെന്ന് കണ്ടെത്തിയാൽ പരിഭ്രാന്തി സൃഷ്ടിച്ചതിന് പൊലീസ് കേസ് എടുത്തേക്കും.
തോക്കിനുള്ള ലൈസൻസും റദ്ദാക്കും. എന്നാൽ അജയ് മെഹ്‌തയുടെ പേരിൽ ഇസത് നഗറിലും കന്റോൺമെന്റ് സ്റ്റേഷനിലും വെടിക്കോപ്പുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.കെ വർമ പറയുന്നത്. മുൻപ് ആഘോഷവേളകളിൽ വെടിക്കോപ്പുകളും ഉപയോഗിച്ചത് കാരണം ഉത്തർ പ്രദേശിൽ ചിലർ മരണത്തിനിരയായിട്ടുണ്ട്. ഇത് കാരണം, സംസ്ഥാന സർക്കാർ ഈ ഏർപ്പാട് നിരോധിച്ചിരുന്നു.