2019ലെ പൊതുതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി എ സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയത്. ഈ വിജയത്തിന് പിന്നിൽ ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്തുണ്ടായ നിർണായകസംഭവങ്ങളും സ്വാധീനിച്ചതായി വിശദാമാക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു.
പ്രശസ്ത മാദ്ധ്യമപ്രവർത്തകനും വാർത്താഅവതാരകനുമായ രാജ് ദീപ് സർദേശായിയുടെ '2019 ഹൗ മോദി വോൺ ഇന്ത്യ' എന്ന പുസ്തകത്തിലാണ് മോദിയുടെ വിജയത്തിന് പിന്നിലെ കാരണങ്ങൾ വിശദമാക്കുന്നത്. '2014 ദി ഇലക്ഷൻ ദാറ്റ് ചെയ്ഞ്ച് ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവായ രാജ്ദീപ് സർദേശായി 2019ലെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പുസ്തകമാണിത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെയും അതിന്റെ രാഷ്ട്രീയത്തിന്റെയും വാർത്താസൃഷ്ടാക്കളുടെയും സവിശേഷതകൾ മനസിലാക്കാനും പുസ്തകത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നു.
ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബർ 25ന് പ്രകാശനം ചെയ്യും.