news

വാളയാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആദിവാസി ഗോത്രമഹാസഭ.

1. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിച്ചു എന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ. കേസ് സി.ബി.ഐയ്ക്ക് വിടണം. കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ അട്ടപ്പള്ളത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും എന്നും ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍ അറിയിച്ചു.




2. കേസില്‍ അന്വേഷണ സംഘത്തിന് എതിരെ പെണ്‍കുട്ടികളുടെ പിതാവും രംഗത്ത്. പെണ്‍കുട്ടികളെ കൊലപെടുത്തിയത് ആകാമെന്ന് മൊഴി നല്‍കി ഇരുന്നു എന്ന് പിതാവ്. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്ന് അറിയുന്നത് ഇപ്പോള്‍. കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചു. പൊലീസ് എഴുതിയ മൊഴി വായിച്ച് കേള്‍പ്പിക്കാതെ ഒപ്പിടിവിച്ചു. മൊഴിപകര്‍പ്പ് അടക്കമുള്ള ഒരു രേഖയും നല്‍കിയില്ല. പെണ്‍കുട്ടികളെ കൊന്നതാണ് എന്ന് ആണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നും പെണ്‍കുട്ടികളുടെ അച്ഛന്‍
3. കേസില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് പെണ്‍കുട്ടികളുടെ അമ്മയും രംഗത്ത് എത്തിയിരുന്നു. തന്റെ മക്കളെ കൊലപ്പെടുത്തിയതില്‍ കോടതി വിധിയക്ക് എതിരെ അപ്പീല്‍ അല്ല പുരനരന്വേഷണം ആണ് വേണ്ടത് എന്ന് അമ്മ. മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും എന്നും മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. കേസ് സംബന്ധിച്ച കോടതി വിശദാംശങ്ങളും പുറത്ത് വന്നിരുന്നു
4. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയം എന്ന് കോടതി. പത്ത് ചാര്‍ജുകളില്‍ 8 എണ്ണം തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. 13 വയസുകാരി തൂങ്ങി മരിച്ചതു തന്നെ. പ്രോസിക്യൂഷന്‍ ഉന്നയിച്ചത് പെണ്‍കുട്ടി മുന്‍പ് പീഡിപ്പിക്ക പെട്ടിരുന്നു എന്ന വാദം. പീഡനം നടത്തിയതിന്റെ തെളിവുകള്‍ ഹാജരാക്കിയില്ല. 28 സാക്ഷികളെ വിസ്തരിച്ചു എങ്കിലും തെളിവ് കണ്ടെത്താന്‍ പ്രോസിക്യൂഷന് ആയില്ല എന്നും പ്രതികളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് അറസ്റ്റിന് ശേഷം എന്നും പാലക്കാട് പോക്‌സോ കോടതിയുടെ വിധി പ്രസ്താവം
5. സംസ്ഥാന സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധം അറിയിച്ച് സി.പി.ഐ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം നടുക്കം ഉണ്ടാക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല. എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം. ഉടനടി വധശിക്ഷ വിധിക്കുന്ന തണ്ടര്‍ബോള്‍ട്ട് രീതി അംഗീകരിക്കാന്‍ ആവില്ല എന്നും കാനം. സി.പി.ഐ കൗണ്‍സില്‍ പ്രമേയം പാസാക്കി
6. അതേസമയം, മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റീ പോസ്റ്റമോര്‍ട്ടം വേണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുക ആണ് മരിച്ച നേതക്കളുടെ കുടുംബം. ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാര്‍ത്തികിന്റെ അമ്മയും സഹോദരിയുടെയും. മൃതദേഹം തിരിച്ചറിയാന്‍ അനുവദിച്ചില്ല എന്നും കുടുംബം. റീ പോസ്റ്റ്‌മോര്‍ട്ടത്തിന് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് കുടുംബം അപേക്ഷ നല്‍കി. നടപടി ക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ല എന്നും ബന്ധുക്കള്‍. കാര്‍ത്തികിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കളുടെതാണ് നിലപാട്.
7. കൊലപ്പെട്ട മാവോയിസ്റ്റ് കാര്‍ത്തിക്കിന്റെ കൈപ്പത്തി വെടിയേറ്റ് തകര്‍ന്ന നിലയില്‍. നെഞ്ചിന്റെ വലതു ഭാഗത്തും വെടിയുണ്ട് തുളച്ചു കയറി. മൃതദേഹങ്ങള്‍ ഇന്ന് കൈമാറില്ല എന്നും ബന്ധുക്കളെ വിവരം അറിയിക്കും എന്ന് പൊലീസ്. നിലവില്‍ രണ്ട് മാവോയിസ്റ്റ്കളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. രമയുടെയും കാര്‍ത്തിയുടെയും പോസ്റ്റ്‌മോര്‍ട്ടം ആണ് പൂര്‍ത്തിയായത്. രമയുടെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. വെടിവെയ്പ്പില്‍ പ്രതികരണവും ആയി പാലക്കാട് എസ്.പിയും രംഗത്ത് എത്തി. ഇന്നലെ നടന്ന മാവോയിസ്റ്റ്- തണ്ടര്‍ ഫോഴ്സ് വെടിവെയ്പ് രണ്ട് മണിക്കൂര്‍ നീണ്ടു എന്ന് എസ്.പി. സംഘം കീഴടങ്ങാന്‍ എത്തിയവരല്ല. കീഴടങ്ങാന്‍ എത്തിയവര്‍ക്ക് ആയുധം എന്തിന് എന്നും ചോദ്യം
8. ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദം കൂടുതല്‍ ശക്തമായി അടുത്ത 24 മണിക്കൂറിന് ഉള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം ആകും എന്ന് കാലാവസ്ഥാ കേന്ദ്രം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ആകാനും സാധ്യത എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസം ശക്തമായ മഴ തുടരും. ലക്ഷദ്വീപില്‍ അതീവ ജാഗ്രത നിര്‍ദേശം. ഇന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശാനും സാധ്യത. ഞായറാഴ്ച ആന്‍ഡമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും എന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
9. കേരളത്തില്‍ മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതി ശക്തമായ മഴക്കുള്ള സാധ്യത കണക്കില്‍ എടുത്ത് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാലു ജില്ലകളില്‍ യെല്ലാ അലര്‍ട്ടാണുള്ളത്. ശക്തമായ മഴ മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകും. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.
10. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ പ്രവേശനം റദ്ദാക്കി വൈസ് ചാന്‍സലര്‍ . റദ്ദാക്കിയത്, ചട്ടങ്ങള്‍ മറികടന്ന് ബിരുദം തോറ്റ വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല കായികപഠന വിഭാഗത്തില്‍ ബി.പി.എഡിന് പ്രവേശനം നല്‍കിയ നടപടി. സംഭവത്തില്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് തലവന്‍ ഡോ. വി.എ വില്‍സണെ സ്ഥാനത്ത് നിന്ന് മാറ്റി. അനധികൃത പ്രവേശനം അന്വേഷിക്കാന്‍ രജിസ്ട്രാര്‍ തലവനായ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിക്കാനും തീരുമാനം ആയി. നവംബര്‍ ഏഴിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ നിര്‍ദേശിച്ചു