കിളിമാനൂർ : പഴയകുന്നുമ്മേൽ പഞ്ചായത്ത് ജന സംരക്ഷണ സമിതിയുടെ മൂന്നാം വാർഷികവും അവാർഡ് ദാനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.സത്യൻ എം എൽ എ അദ്ധ്യക്ഷനായിരുന്നു. പഴയകുന്നുമ്മേൽ പഞ്ചായത്ത് നിവാസികളായ സംഗീത സംവിധായകൻ അനിൽ കിളിമാനൂർ, ഗിന്നസ് ജേതാവും ടെലിവിഷൻ പ്രോഗ്രാം ഡയറക്ടറുമായ മിഥിലാജ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പരിധിയിലെ ഉന്നത വിജയികളായ 41 കുട്ടികൾക്ക് ഡോ. കെ. മോഹൻദാസ് അവാർഡുകൾ സമ്മാനിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജാഫർ ഖാൻ , ഗോവിന്ദൻ പോറ്റി, എസ്. ഷീജ, കിളിമാനൂർ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. രാജൻ കിളിമാനൂർ, ജനസംരക്ഷണ സമിതി പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, എ. മനാഫ്, വണ്ടന്നൂർ ആർ.പി. എസ് പ്രസിഡന്റ് മധുസൂദനൻ പങ്കെടുത്തു.