പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്സാമിനേഷൻ ജൂലൈ 2019 ന്റെ (2008-2013 സ്കീം) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കൽ മെഷീൻസ് ലാബ്, ഇലക്ട്രോണിക് സർക്യൂട്ട്സ് ലാബ്, ഡിജിറ്റൽ സർക്യൂട്ട്സ് ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 5,7,8 തീയതികളിലായി ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് കൊല്ലം ; കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ ഹിന്ദി, ഇക്കണോമിക്സ് (റഗുലർ), ഇക്കണോമിക്സ് (2013 സ്കീം, മേഴ്സി ചാൻസ്), എം.എസ്സി ഫിസിക്സ്, പോളിമർ കെമിസ്ട്രി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 8.
നാലാം സെമസ്റ്റർ ബി.ബി.എ (2013 ന് മുൻപുള്ള അഡ്മിഷൻ) 2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സ്ക്രൂട്ടിനി എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 7.
നാലാം സെമസ്റ്റർ എം.എസ്സി ബയോകെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 11.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റഗുലർ & സപ്ലിമെന്ററി, 2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പിഎച്ച്.ഡി നല്കി
സജിത്ത്. ആർ, ചിത്ര.എം.ജി, ഐറിൻ കുരികേശു, ദീപ.ജെ.എം, നിമ്മി ഹരിദാസ്, ലക്ഷ്മി.കെ.എഡിസൺ (ബയോടെക്നോളജി), രാജേഷ്.ആർ, ലിമി എലിസബത്ത് മാത്യു (ബയോകെമിസ്ട്രി), ഡോ.ഗോപകുമാർ.എസ് ,ഷാഹിന മോൾ.എസ്, ഡോ.പ്രിയ.എസ്, രാധിക റാണി.ആർ.കെ, അൻസാരി.പി.വൈ, ആശ ശ്രീധർ (ആയുർവേദം), ബിജീഷ്.സി, ഗ്രീഷ്മ മുരുകൻ (ബോട്ടണി), അജിത കുമാരി.കെ (മാത്തമാറ്റിക്സ്), ശ്രീന.ടി.എസ് (ഫിസിക്സ്), ഗംഗ.എസ്, രമ്യ മോഹൻ (സുവോളജി), അൻസീന ബീഗം.എ.എസ്, അഭിഷേക.വി.ആർ (ജിയോളജി), സൂസൻ അലക്സാർ, ജീന ഗ്രേസ്.ജെ.എൻ, സുനിത.പി, സുമ അലക്സാർ (ഇംഗ്ലീഷ്), നിഷാദ്.എൻ, സ്വപ്ന.പി, ശ്രീ വിദ്യ നായർ.എൻ, രാജി.വി.ആർ (എഡ്യൂക്കേഷൻ), സബിത.എസ് (കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്), വിനോദ്.ബി.ആർ (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്), അപർണ.ആർ.എസ്, അഞ്ജു.വി, മാനസ മോഹൻ.എ, ജോതിഷ് കുമാർ.ടി (കെമിസ്ട്രി), ബിച്ചു.കെ.എൽ, നിമിഷ.ജി.പിള്ള, ചിത്രബിന്ദു.എസ്, ലക്ഷ്മി.ജി, പ്രീന വർഗ്ഗീസ്.എം.എസ് (ഹിന്ദി), അനുപമ.ആർ, ഹനീഷ്.പി, അനീഷ.പി.ചെല്ലപ്പൻ, ഷാനിമോൻ.എസ്, മിത്ര അബ്ഹു, റിജില പി.റ്റി, രാഘവൻ പി.എം (കൊമേഴ്സ്), ബിജി കുമാരി.പി., രമേഷ് കുമാർ.എം.എച്ച് , ആദാബിയ.എച്ച് (ഹിസ്റ്ററി), സിമി വർഗ്ഗീസ് (കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം), ഒഹൂദ് അലി മുഹമ്മദ് സെയ്ഫ് അൽ-നക്കീബ് (ലിംഗ്വിസ്റ്റിക്സ്), അപർണ ശ്രീകുമാർ (ലോ), ആസാദ്.പി, ആദർശ്, അനുപമ അഗസ്റ്റിൻ, ശ്രീജിത്ത്.എ (ഇക്കണോമിക്സ്), അർച്ചന ചന്ദ്രൻ, ജിതിൻ.വി.ജി (സൈക്കോളജി), ശ്യാം.എം.കെ (ഫിലോസഫി), സനിത.കെ.കെ (മാനേജ്മെന്റ് സ്റ്റഡീസ്), ഷാന ഹർഷൻ (ഹോം സയൻസ്), സ്മിത പ്രകാശ്, ലിൻഡ.ജി.ദാനം (മലയാളം), സാരി.പി.എസ് (അക്വാട്ടിക് ബയോളജി & ഫിഷറീസ്), തെഷോമ അബേര തെസീമ (സോഷ്യോളജി), ബിജുകുമാർ എസ് (ഫിസിക്കൽ എഡ്യുക്കേഷൻ), കാർത്തിക എ.എസ് (മെക്കാനിക്കൽ എൻജിനിയറിംഗ് )എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പരീക്ഷാഫീസ്
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്/കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്/ബി.എ/ബി.എസ്സി/ബി.കോം പരീക്ഷകൾക്ക് പിഴയില്ലാതെ 2 വരെയും 150 രൂപ പിഴയോടു കൂടി 5 വരെയും 400 രൂപ പിഴയോടു കൂടി നവംബർ 7 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ്/ബി.എ/ബി.എസ്സി/ബി.കോം പരീക്ഷകൾക്ക് പിഴയില്ലാതെ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. പിഴയോടു കൂടി രജിസ്ട്രേഷൻ തീയതികൾക്ക് മാറ്റമില്ല.
കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ - ഡിസംബർ 2019 (2008/2013 സ്കീം) -ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 11 വരെയും 150 രൂപ പിഴയോടു കൂടി 13 വരെയും 400 രൂപ പിഴയോടു കൂടി നവംബർ 15 വരെയും അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്കീം - സപ്ലിമെന്ററി, സെക്ഷണൽ ഇംപ്രൂവ്മെന്റ് - 2008 സ്കീം, എൻജിനിയറിംഗ് കോളേജ് കാര്യവട്ടം - 2015 അഡ്മിഷൻ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ നവംബർ 2019 -ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 7 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ നവംബർ 13 വരെയും അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് നടത്തിവരുന്ന ഹ്രസ്വകാല കോഴ്സായ 'Communication Skills in English' ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ മോർണിംഗ് ബാച്ചിൽ സീറ്റൊഴിവുണ്ട്. യോഗ്യത : പ്ലസ്ടു/പ്രീഡിഗ്രി.
16 ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന സി.എൽ.ഐ.എസ്.സി കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത : പ്ലസ്ടു/പ്രീഡിഗ്രി.
16 ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത : ജനറൽ നഴ്സിംഗ്/ബി.എസ്സി നഴ്സിംഗ്. വിശദവിവരങ്ങൾക്ക് 0471-2302523