മുംബയ്: മഹാരാഷ്ട്ര നിയമസഭയിൽ എൻ.സി.പിയുടെ സഭാകക്ഷി നേതാവായി അജിത് പവാറിനെ തെരഞ്ഞെടുത്തു. ഇന്നലെ വൈകിട്ട് നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ ആണ് അജിത്തിനെ തിരഞ്ഞെടുത്തത്. നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവായിരുന്ന ധനഞ്ജയ് മുണ്ടെയുടെ പേരും ഉയർന്നുവന്നിരുന്നു. എൻ.സി.പിക്ക് 54 എം.എൽ.എമാരും സഖ്യകക്ഷിയായ കോൺഗ്രസിന് 44 എം.എൽ.എമാരും ആണുള്ളത്.