കൊല്ലം: തിരുവനന്തപുരത്തു നിന്ന് കാണാതായ അഞ്ചു വിദ്യാർത്ഥികളെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ കണ്ടത്തി. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാർത്ഥികളെ റെയിൽവേ പൊലീസ് പിടികൂടിയത്. ഇവരെ കാണാതായ കേസിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിവരം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിനും കൈമാറിയിരുന്നു. തുടർന്ന് പ്ളാറ്റ് ഫോം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വട്ടപ്പാറയിൽ നിന്നുള്ള പൊലീസ് സംഘവും കുട്ടികളുടെ രക്ഷിതാക്കളും കൊല്ലത്ത് എത്തി കൂട്ടിക്കൊണ്ടുപോയി. റെയിൽവേ പൊലീസ് എസ്.ഐ ഉമറുൽ ഫാറൂഖിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഒാഫീസർമാരായ മോഹനൻ പിള്ള, രാജു ആദിത്യൻ, വനിത സിവിൽ പൊലീസ് ഒാഫീസർ രാജം എന്നിവരടങ്ങുന്ന സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.