kaira-naithali-

നഗ്‌നരംഗങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് പ്രശസ്ത ഹോളിവുഡ് നടി കെയ്‌റ നൈറ്റ്‌ലി. ആഫ്റ്റർമാത്' എന്ന പുതിയ ചിത്രത്തിലെ നഗ്‌നരംഗങ്ങളെക്കുറിച്ചായിരുന്നു നടിയുടെ പ്രതികരണം. ആഫ്ടർ മാത് എന്നചിത്രത്തിലെ രംഗങ്ങൾ ബോഡി ഡബിള്‍ വഴി ചെയ്തതാണെന്നും കെയ്റ നെറ്റ്‌ലി പറഞ്ഞു. നഗ്നരംഗങ്ങളിൽ അഭിനയിക്കാൻ വിമുഖത അറിയച്ചതിനെത്തുടർന്ന് അത്തരം രംഗങ്ങളിൽ ബോഡി ഡബിൾ ചെയ്യുകയായിരുന്നു. '

''ഞാനിതു വരെ നഗ്‌നയായി അഭിനയിച്ചിട്ടില്ല. ഞാൻ ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തിൽ ( ദ ആഫ്ടർ മാത്ത്) ബോഡി ഡബിള്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സെക്‌സ് സീനുകളുടെ കാര്യത്തിൽ ഫൈനൽ അപ്രൂവൽ നല്‍കിയതെന്ന് കെയ്റ പറയുന്നു.


' ഞാൻ ചായകുടിക്കാനായി പുറത്തു പോയപ്പോഴാണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. അതുകൊണ്ടു തന്നെ എനിക്ക് നഗ്‌നയായി അഭിനയിക്കേണ്ടി വന്നില്ല'. കെയ്‌റ വ്യക്തമാക്കി.

ടെലിവിഷനില്‍ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു വന്ന കെയ്‌റ 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ' എന്ന ചലച്ചിത്ര പരമ്പരയിലെ എലിസബത്ത് സ്വാൻ എന്ന കഥാപാത്രത്തെ അഭിനയിച്ചതോടു കൂടിയാണ് രാജ്യാന്തര പ്രശസ്തിയിലേക്കുയർന്നത്. ഹോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് ഇന്ന് കെയ്‌റ നൈറ്റ്‌ലി.