നിക്കറു വിട്ടൊരു കളിയുമില്ലല്ലേ എന്ന് ചോദിച്ചവർക്കുള്ള ഗംഭീര മറുപടിയുമായി സാനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഗ്രീക്ക് ദേവതയെ പോലെ വേഷംധരിച്ചാണ് ഫോട്ടോഷൂട്ടിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.