giant-egg

ആഴക്കടലിൽ ഭീമൻ മുട്ട കണ്ട് ഞെട്ടിയിരിക്കുകയാണ് റൊണാൾഡ് രാഷ് എന്ന ഡൈവർ. കണ്ടെടുത്തത് ഏത് സമുദ്രജീവിയുടെ മുട്ടയാണെന്നോ മറ്റോ ഉള്ള വിവരങ്ങൾ ആദ്യം റാഷിന് മനസിലായില്ല. എന്നാൽ പിന്നീടുള്ള പരിശോധനയിലാണ് ഇത് കണവ(കൂന്തൾ) വിഭാഗത്തിൽ പെടുന്ന ഷോർട്ട്ഫിൻ സ്ക്വിഡിന്റെതാണെന്ന കാര്യം പിടികിട്ടിയത്.

രാഷ് കണ്ടെടുത്ത ജെൽ പോലിരിക്കുന്ന ഈ ഭീമൻ മുട്ടയ്ക്ക് ഒരു മനുഷ്യന്റെ അത്രയും വലിപ്പമുണ്ട്. ഇതിനകത്താണെങ്കിലോ ആയിരത്തിൽപരം കണവകുഞ്ഞുങ്ങളും. എന്നാൽ ഇത് സത്യത്തിൽ ഭീമൻ മുട്ടയല്ല. മുട്ടയുടെ കൂട്ടമായ 'എഗ്ഗ് സാക്ക്' ആണ്. ഇതിലെ മുട്ടകളുടെ എണ്ണം ഏകദേശം രണ്ട് ലക്ഷം വരെ വരും. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്ന ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് ഈ സാക്ക് കണ്ടെത്തിയത്

നോർവീജിയയിലെ ഒരു പ്രദേശത്തെ കടൽ തീരത്തിൽ നിന്നും ഏകദേശം 650 അടി ദൂരത്താണ് കടലിലാണ് ഈ 'മുട്ടക്കൂട്ടത്തെ' കണ്ടെത്തുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ നോർവേ, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളോട് അടുത്തുകിടക്കുന്ന സമുദ്രങ്ങളിലും ഇത്തരം മുട്ടകൾ മുട്ടകൾ മുൻപ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇവയിൽ കാര്യമായ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞന്മാർക്ക് കഴിയില്ല.

കാരണം ഈ മുട്ടകളും അതിനകത്തെ കണവകുഞ്ഞുങ്ങളും അതീവ ലോലമാണ്. ഏകദേശം രണ്ട് ആഴ്ച എടുത്താണ് ഈ സാക്ക് ഇത്രയും വലിപ്പം വയ്ക്കുന്നത്. മുട്ടയുടെ വലിപ്പം കൂട്ടുന്നതിനാലാണ് സാക്കിനും വലിപ്പം വയ്ക്കുന്നത് എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. പൂർണവളർച്ചയെത്തിയെ ഷോർട്ട്ഫിൻ സ്ക്വിഡിന് 25 മുതൽ 30 സെന്റിമീറ്റർ വരെ നീളമുണ്ടാകും.