തെലുങ്കിൽ വില്ലനായി വിജയ് സേതുപതി വീണ്ടും എത്തുന്നു. അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനാകുന്നത്. അല്ലു അർജുൻ നായകനാകുന്ന ഇരുപതാമത്തെ ചിത്രമാണിത്. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നു.
രാശ്മിക മന്ദാന ആദ്യമായി അല്ലു അർജുന്റെ നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൈത്രി മൂവീ മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ദേവീ ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രക്തചന്ദന കള്ളക്കടത്തുകാരനായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.
അല്ലു അർജുനെ നായകനാക്കി സുകുമാർ ആര്യ,ആര്യ 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പാഞ്ചവൈഷ്ണവ തേജ് നായകനാകുന്ന ഉപ്പെണ്ണ എന്ന തെലുങ്ക് ചിത്രത്തിലും വിജയ്സേതുപതി വില്ലനായി എത്തുന്നുണ്ട് .