ബോഡിമാസ് ഇൻഡക്സിന് അനുസരിച്ച് ശരീരഭാരം നിയന്ത്രിച്ചാൽ മാത്രമേ ആരോഗ്യത്തോടെ ജീവിക്കാനാകൂ. ശരീരഭാരത്തെ ഉയരത്തിന്റെ (മീറ്ററിൽ ) ഇരട്ടികൊണ്ട് ഹരിച്ചാണ് ബോഡിമാസ് ഇൻഡക്സ് കണ്ടുപിടിക്കുന്നത്.
ബി.എം.ഐ 22.9 ൽ കൂടുതലാകുന്നതാണ് അമിതവണ്ണം. 18.5 മുതൽ 22.9 വരെ സാധാരണ ശരീരഭാരം ബി.എം.ഐ 18.5 ൽ താഴെയുള്ളവരാകട്ടെ ആരോഗ്യകരമായ ഭാരമില്ലാത്തവരാണ്. അമിതവണ്ണമുള്ളവർ ഒരു കിലോഗ്രാമിന് 20 കലോറി, സാധാരണഭാരമുള്ളവർ ഒരു കിലോഗ്രാമിന് 30 കലോറി, ഭാരംകുറഞ്ഞവർ ഒരു കിലോഗ്രാമിന് 40 കലോറി എന്നിങ്ങനെയാണ് ദിവസേന ഉപയോഗിക്കേണ്ടത്.
നന്നായി കായികാദ്ധ്വാനം ചെയ്യുന്നവരുടെ ആഹാരത്തിൽ അന്നജം 55 ശതമാനം മുതൽ 65 ശതമാനം വരെയും കൊഴുപ്പ് 20 മുതൽ 25 ശതമാനം വരെയും മാംസ്യം 15 മുതൽ 20 ശതമാനം വരെയുമാകാം.