കൊൽക്കത്ത: മുതിർന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്‌ഗുപ്ത (83) അന്തരിച്ചു. ഇന്ന് രാവിലെ കൊൽക്കത്തയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും പ്രവർത്തിച്ച അദ്ദേഹം, 2ജി കേസ് അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതിയിൽ (ജെ.പി.സി) അംഗമായിരുന്നു. 2001ൽ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയായി. 2004ൽ ബംഗാളിലെ പൻസ്‌കുരയിൽ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഗുപ്ത, 2009ലും സഭയിലെത്തി. ഇത്തവണ ഘട്ടലിൽ നിന്നായിരുന്നു മത്സരിച്ചത്.