ഫോർ യു ക്രിയേഷൻസിന്റെ ബാനറിൽ അലി കാക്കനാട് നിർമിച്ച്, റഹിം ഖാദർ കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന 'മക്കന' നവംബർ ഒന്നിന് റിലീസാകുന്നു. ഇന്ത്യൻ പനോരമയിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രദർദശിപ്പിച്ച് , പ്രേക്ഷകപ്രശംസ നേടിയ ചിത്രം സൂരി സിനിമാസാണ് വിതരണം ചെയ്യുന്നത്. സ്നേഹം മാത്രം നൽകി വളർത്തിയ മകൾ കാമുകനൊപ്പം പോകുമ്പോൾ അവളെ കാണാനും സ്നേഹിക്കാനും മാത്രമായി മതം മാറാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ കഥയാണ് മക്കന.
എറെ കാലികപ്രസക്തിയുള്ള ചിത്രത്തിൽ ഇന്ദ്രൻസ്,സന്തോഷ് കീഴാറ്റൂർ, പ്രവീൺ വിശ്വനാഥ്, സാജൻ പള്ളുരുത്തി,നസീർ സംക്രാന്തി, ചേലാമറ്റം ഖാദർ, ടി. ആർ. രാജേന്ദ്രൻ, മോഹനൻ മാണിക്യമംഗലം,ഖാലിദ് മഞ്ഞപ്പെട്ടി,മണി മായമ്പിള്ളി,ബിജോയ് വർഗീസ്, സുമേഷ്,മീനാക്ഷി മധുരാഘവ്, സജിത മഠത്തിൽ,ശാന്തകുമാരി, തെസ്നിഖാൻ, കുളപ്പുള്ളി ലീല,മാലതി ടീച്ചർ, മിയ അഷ്‌റഫ് തുടങ്ങിയവരഭിനയിക്കുന്നു.
ആബിദ് ഷായാണ് ക്യാമറാമാൻ. എഡിറ്റിങ് മെന്റോസ് ആന്റണി.പ്രദീപ് ശിവശങ്കരൻ, ശിവദാസ് തത്തംപള്ളി എന്നിവരുടെ വരികൾക്ക് അർഷിദ് ശ്രീധർ സംഗീതം പകർന്നു. പശ്ചാത്തല സംഗീതം ജിനു വിജയൻ.ഒക്കൽ ദാസ് ചമയവും മിൽട്ടൺ തോമസ് കലാസംവിധാനവും ഷാജി കൂനമ്മാവ് വസ്ത്രാലങ്കാരവും ഫസൽ ആലൂർ നിശ്ചലഛായാഗ്രാഹണവും നിർവഹിക്കുന്നു. പരസ്യകല സജീഷ്.നിർമാണനിർവഹണം ജോസ് വരാപ്പുഴ.വാർത്തകൾ എബ്രഹാംലിങ്കൺ.